ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പു​ക​ളി​യെ​ന്ന്
Thursday, December 12, 2019 10:38 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​മ​ട​ക്കം ഗ്രൂ​പ്പ് ക​ളി​ച്ച​താ​യി മു​ൻ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ സാ​ബു ജോ​സ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഗ്രൂ​പ്പു​ക​ളി​യു​ടെ ഭാ​ഗ​മാ​യാ​ണ് 43 പേ​ര​ട​ങ്ങു​ന്ന ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും വി​ഷ​യ​ത്തി​ൽ അ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് പ​രാ​തി സ​മ​ർ​പ്പി​ച്ച​താ​യും സാ​ബു അ​റി​യി​ച്ചു.

ഈ​മാ​സം 15-ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ നേ​താ​ക്ക​ളു​ടെ ത​ള്ളി​ക്ക​യ​റ്റ​മു​ണ്ടാ​യ​ത് കോ​ണ്‍​ഗ്ര​സി​ന് പ്രാ​ദേ​ശി​ക​മാ​യി വ​ലി​യ നാ​ണ​ക്കേ​ട് വ​രു​ത്തി​വ​ച്ചി​രു​ന്നു. എ​ൽ​ഡി​എ​ഫ് മ​ത്സ​ര​രം​ഗ​ത്ത് ഇ​ല്ലാ​തി​രു​ന്നി​ട്ടു​പോ​ലും 43 പേ​രു​ടെ നീ​ണ്ട പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത് അ​തൃ​പ്തി ക്ഷ​ണി​ച്ചു​വ​രു​ത്തി.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അം​ഗീ​ക​രി​ച്ച​താ​യി കാ​ണി​ച്ച് ഈ​മാ​സം മൂ​ന്നി​ന് എ​ട്ടു​പേ​ര​ട​ങ്ങു​ന്ന പ​ട്ടി​ക ജി​ല്ലാ നേ​തൃ​ത്വം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു​പു​റ​മേ 29 പേ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും പി​ൻ​മാ​റു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു​ള്ള മ​റ്റൊ​രു പ​ട്ടി​ക​യും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. പു​തു​താ​യി പു​റ​ത്തു​വ​രു​ന്ന പ​ട്ടി​ക​ക​ൾ ന​ട​പ​ടി​ക​ളി​ൽ​നി​ന്നും ഒ​ഴി​വാ​കാ​ൻ നേ​താ​ക്ക​ൾ​ത​ന്നെ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും സാ​ബു ആ​രോ​പി​ച്ചു.