ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട വാ​ൻ തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ർ​ത്തി; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, December 12, 2019 10:40 PM IST
പെ​രു​വ​ന്താ​നം: കു​ത്തി​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പെ​ട്ട വാ​ൻ തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ർ​ത്തി. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ട്ട​യം ക​ള​ത്തി​പ​ടി ക്രി​സ്റ്റീ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ നി​ല​ന്പൂ​ർ ആ​ര്യ​മ​ണ്ണി​ൽ ഷീ​ന(22), ക​ള​ത്തി​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ ക്രി​സ്റ്റ്യ​ൻ ഹൗ​സി​ൽ സാ​ന്‍റാ(22), അ​റു​മാ​ക്ക​ൽ ജോ​ബി(30), അ​ടി​മാ​ലി ഷെ​ർ​ളി ഹൗ​സി​ൽ സ​ജി വ​ർ​ഗീ​സ്(50), ഭാ​ര്യ ജോ​യി​സ്(46), എ​റ​ണാ​കു​ളം ക​ല്ല​റ​ക്ക​ൽ സോ​ജ​ൻ ജോ​സ​ഫ്(42), സ​ണ്ണി(55), ഏ​ലി​യാ​സ് (70) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത 183-ൽ ​മ​രു​തും​മൂ​ടി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഉ​പ്പു​ത​റ പ​ര​പ്പ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​രു​തും​മൂ​ട് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യി. ഇ​ട​തു​വ​ശ​ത്തു കൊ​ക്ക​യാ​യ​തി​നാ​ൽ വ​ല​തു​വ​ശ​ത്ത് തി​ട്ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ മു​ണ്ട​ക്ക​യ​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ൽ​സ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.