നി​​ല​​നി​​ൽ​​പ്പി​​നാ​​യു​​ള​​ള സ​​മ​​രം-​​ഇ​​ൻ​​ഫാം
Thursday, December 12, 2019 10:46 PM IST
പാ​​ലാ: 14ന് ​​പാ​​ലാ രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പാ​​ലാ​​യി​​ൽ ന​​ട​​ക്കു​​ന്ന ക​​ർ​​ഷ​​ക മ​​ഹാ​​സം​​ഗ​​മം ക​​ർ​​ഷ​​ക​​രു​​ടെ നി​​ല​​നി​​ൽ​​പ്പി​​നാ​​യു​​ള​​ള സ​​മ​​ര​​മാ​​ണെ​​ന്നും എ​​ല്ലാ ക​​ർ​​ഷ​​ക​​രും അ​​ന്നേ ദി​​വ​​സം പാ​​ലാ​​യി​​ലെ​​ത്തു​​മെ​​ന്നും ഇ​​ൻ​​ഫാം ജി​​ല്ലാ ക​​മ്മി​​റ്റി പ്ര​​സ്താ​​വി​​ച്ചു. എ​​ല്ലാ ക​​ർ​​ഷ​​ക​​രും സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. റ​​ബ​​റി​​ന്‍റെ വി​​ല​​യി​​ടി​​വ്, തോ​​ട്ടം പു​​ര​​യി​​ടം വി​​ഷ​​യം, എ​​ല്ലാ കാ​​ർ​​ഷി​​ക ഉ​​ല്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും വി​​ല​​യി​​ടി​​വ്, ക​​ർ​​ഷ​​ക​​ർ​​ക്ക് മാ​​സം 10000 രൂ​​പ പെ​​ൻ​​ഷ​​ൻ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യാ​​ണ് ഈ ​​നാ​​ട്ടി​​ലെ ക​​ർ​​ഷ​​ക​​ർ പ്ര​​ക്ഷോ​​ഭ​​ത്തി​​ന് ഒ​​രു​​ങ്ങു​​ന്ന​​ത്.

ക​​ർ​​ഷ​​ക ര​​ക്ഷ​​യ്ക്കാ​​യി പാ​​ലാ​​യി​​ലെ വി​​വി​​ധ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ ഒ​​രു​​മി​​ച്ച് രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ലി​​യൊ​​രു ക​​ർ​​ഷ​​ക മു​​ന്നേ​​റ്റ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്നു. ക​​ർ​​ഷ​​ക​​ർ നി​​സം​​ഗ​​ത വെ​​ടി​​ഞ്ഞ് സ്വ​​ന്തം നി​​ല​​നി​​ൽ​​പ്പി​​നാ​​യി പോ​​രാ​​ടാ​​ൻ അ​​ര​​യും ത​​ല​​യും മു​​റു​​ക്കി രം​​ഗ​​ത്ത് ഇ​​റ​​ങ്ങ​​ണ​​മെ​​ന്ന് പാ​​ലാ ഷാ​​ലോ​​മി​​ൽ ചേ​​ർ​​ന്ന ജി​​ല്ലാ ക​​മ്മി​​റ്റി യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. യോ​​ഗ​​ത്തി​​ൽ ഇ​​ൻ​​ഫാം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു മാ​​ന്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ജി​​ല്ലാ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് ത​​റ​​പ്പേ​​ൽ, അ​​സി.​​ഡ​​യ​​റ​​ക്ട​​ർ ഫാ.​​തോ​​മ​​സ് ത​​യ്യി​​ൽ, സെ​​ക്ര​​ട്ട​​റി ബേ​​ബി പ​​ന്ത​​പ്പ​​ള്ളിൽ, സ​​ണ്ണി മു​​ത്തോ​​ല​​പു​​രം, ബെ​​ന്നി തു​​ള​​വ​​നാ​​നി​​യി​​ൽ, ജോ​​സി വ​​യ​​ലി​​ൽ​​ക​​ള​​പ്പു​​ര, ജോ​​ളി കു​​രി​​ശും​​മൂ​​ട്ടി​​ൽ, ജെ​​യിം​​സ് കാ​​ഞ്ഞി​​ര​​മ​​റ്റം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.