വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Thursday, December 12, 2019 10:46 PM IST
തൊ​ടു​പു​ഴ: ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ൽ നി​ന്നും ഓ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​ഒ​സി ഗ്ലോ​ബ​ൽ എ​ന്ന സ്ഥാ​പ​നം ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ജോ​ലി ന​ൽ​കാ​തെ വ​ഞ്ചി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​ക​യും സ്ഥാ​പ​ന​ത്തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.