ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ ജി​ല്ലാ​തല ക​ലാ​കാ​യി​ക​മേ​ള
Friday, December 13, 2019 10:31 PM IST
ഇ​ടു​ക്കി: ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ജി​ല്ലാ​ത​ല ക​ലാ​കാ​യി​ക​മേ​ള തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി. കലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തൊ​ടു​പു​ഴ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​നി​ധി ബോ​ർ​ഡ് മെം​ബ​ർ ടി.​ബി. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തു​ട​ർ​ന്ന് വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി 300ഓ​ളം പേ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ക്ഷേ​മ​നി​ധി ബോ​ർ​ഡ് മെം​ബ​ർ ടി.​ബി. സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ലൂ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ പി.​എം. നാ​രാ​യ​ണ​ൻ, ജെ.​ബെ​ന്നി​ച്ച​ൻ, ര​മ​ണ​ൻ പ​ട​ന്ന​യി​ൽ, കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് ഡി​സം​ബ​ർ 21,22 തി​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.