ചെ​റു​തോ​ണി​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് 5 കോ​ടി അ​നു​വ​ദി​ച്ചു: റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, December 13, 2019 10:34 PM IST
ചെറുതോണി: ചെ​റു​തോ​ണി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖേ​ന അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് തു​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ എം​എ​ൽ​എ ന​ൽ​കി​യ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ചെ​റു​തോ​ണി​യി​ൽ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യു​ടെ പ​രി​ഹാ​രം, ഐ​റി​ഷ് ഓ​ട​ക​ൾ, പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ, ഓ​ട​ക​ളും ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ളും, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്ക​ൽ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം​കാ​ണി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നു​മാ​യി എം​എ​ൽ​എ ന​ട​ത്തി​യ ച​ർ​ച്ച​യെ​തു​ട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ 20 ശ​ത​മാ​നം തു​ക ഉ​ൾ​പ്പെ​ടു​ത്തി പ്രൊ​വി​ഷ​ൻ ന​ൽ​കി​യി​ട്ടു​ള​ള പ്ര​കാ​ശ്- ക​രി​ക്കും​മേ​ട്- ഉ​പ്പു​തോ​ട് റോ​ഡ്, മേ​ലേ​ചി​ന്നാ​ർ- പെ​രും​തൊ​ട്ടി- ക​ന​ക​ക്കു​ന്ന് റോ​ഡ് എ​ന്നി​വ​യ്ക്കു​കൂ​ടി തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.