മൂ​ന്നേ​മു​ക്കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Saturday, December 14, 2019 10:46 PM IST
വണ്ടിപ്പെരിയാർ: മൂ​ന്നോ​മു​ക്കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ഒ​രാ​ളെ പി​ടി​കൂ​ടി. കു​മ​ളി വെ​ള്ളാ​രം​കു​ന്ന് ഏ​റ​ത്ത് ജോ​മോ​ൻ (37) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ വെ​ള്ളാ​രം​കു​ന്നി​ൽ​നി​ന്നും ഡൈ​മൂ​ക്കി​ലേ​ക്ക് പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​വ​ഴി അ​ഞ്ചു​മു​റി​ക്കു സ​മീ​പ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.
വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ടി. സു​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ര​ഘു, ജ​മാ​ൽ എ​ന്നി​വ​രും അ​ന്‍റി ന​ർ​ക്കോ​ട്ടി​ക്സ് സ്ക്വാ​ഡി​ലെ എ​സ് സി​പി​ഒ​മാ​രാ​യ ജോ​ഷി, മ​ഹേ​ശ്വ​ര​ൻ, ജോ​മോ​ൻ, അ​നൂ​പ്, ഷി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.