ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ഉൗ​ന്നു​ക​ൽ റീജൺ ക​ണ്‍​വ​ൻ​ഷ​നും സെ​മി​നാ​റും ന​ട​ത്തി
Saturday, December 14, 2019 10:48 PM IST
ഉൗ​ന്നു​ക​ൽ : ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ഉൗ​ന്നു​ക​ൽ റീജൺ ക​ണ്‍​വ​ൻ​ഷ​നും ക​ർ​ഷ​ക മു​ന്നേ​റ്റ​ത്തി​ൽ ഡി ​എ​ഫ് സി ​യു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ത്തി. ഉൗ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്്ള​വ​ർ ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ന്യൂ​മാ​ൻ കോ​ള​ജ് മു​ൻ ബ​ർ​സാ​ർ ഫാ.​തോ​മ​സ് പൂ​വ​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി ​എ​ഫ് സി ​റീജൺഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ള്ളോം​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ ഏ​തെ​ങ്കി​ലു​മൊ​രു രാ​ഷ്ടീ​യ​പാ​ർ​ട്ടി​യോ ദീ​പി​ക ഒ​ഴി​ച്ചു​ള്ള ഏ​തെ​ങ്കി​ലു​മൊ​രു മാ​ധ്യ​മ​മോ ചാ​ന​ലു​ക​ളോ ഇ​ല്ല. ഒ​രു​മി​ച്ചു നി​ന്നാ​ൽ സ​ർ​ക്കാ​രു​കൾ ക​ർ​ഷ​ക​ർ​ക്ക് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കും എ​ന്ന​തി​ന് ഉ​ത്ത​രേ​ന്ത്യ​ൻ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ന​മ്മു​ടെ സം​സ്ഥ​ന​ത്തു ക​ർ​ഷ​ക മു​ന്നേ​റ്റ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് പ്രതീക്ഷ നൽകുന്നെന്നും ​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഡി ​എ​ഫ് സി ​സോൺ പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ സെ​മി​നാ​റി​ന് നേ​തൃ​ത്യം ന​ൽ​കി. ക​ർ​ഷ​ക​ക്കും ഇ​ട​ത്ത​ര​ക്കാ​ർ​ക്കും വേ​ണ്ടി രു​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സെ​റ്റി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ഫാ. ​തോ​മ​സ് പ​റ​യി​ടം വി​ശ​ദീക​രി​ച്ചു. ദീ​പി​ക​യു​ടെ വാ​ർ​ഷി​ക വ​രി​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ഹെ​ൽ​ത്ത് കാ​ർ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ഡി ​എ​ഫ് സി ​സോൺ ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പോ​ത്ത​നാ​മു​ഴി നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ദീ​പി​ക ക​ല​ണ്ട​ർ നൽ​കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം സി ​എ​ഫ് സി ​സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മ​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി കെ.​എം. വ​ർ​ക്കി കു​രു​ക്കു​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ഡി​എ​ഫ്സി രൂ​പ​ത പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​നം സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി നി​ർ​വ​ഹി​ച്ചു. ഡിഎഫ്സി ക​രി​മ​ണ്ണൂ​ർ റീജൺ ഡ​യ​റ​ക്ട​ർ ഫാ ​ജോ​സ് കി​ഴ​ക്കേ​ൽ പ്ര​സം​ഗി​ച്ചു. റീജൺ സെ​ക്ര​ട്ട​റി മോ​ണ്‍​സി മ​ങ്ങാ​ട് സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് മാ​ത്യു പൊ​ന്നെ​ടു​ത്ത​ക​ല്ലേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഫാ. ​ജെ​യിം​സ് ചൂ​ര​ത്തൊ​ട്ടി, ഫാ. ​ആ​ന്‍റ​ണി വി​ള​യ​പ്പി​ള്ളി​ൽ, മു​ൻ റീജൺ പ്ര​സി​ഡ​ന്‍റ് ബെ​ന്നി കൂ​റ്റ​പ്പി​ള്ളി, ബേ​ബി​ച്ച​ൻ മ​ങ്ങാ​ട്, പി.​ടി. മാ​ത്യു പു​നാ​ട്ട്, എം.​സി. ജെ​യിം​സ് മ​രു​തും​പാ​റ, വ​നി​ത ഫോ​റം രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മെ​റ്റി ടോ​ബ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് സി​നി റി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.