ക​ട്ട​പ്പ​ന​യി​ലെ ഭൂ​മി കൈ​യേ​റ്റം: ഹി​യ​റിം​ഗ് മാ​റ്റി
Saturday, December 14, 2019 10:51 PM IST
കട്ടപ്പന: വ്യാ​ജ ത​ണ്ട​പ്പേ​രു​ണ്ടാ​യി സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യ കേ​സി​ൽ സ​ബ്ക​ള​ക്ട​റു​ടെ തെ​ളി​വെ​ടു​പ്പ് മാ​റ്റി​വ​ച്ചു.
ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ന​ട​ന്ന കൃ​ത്രി​മം സം​ബ​ന്ധി​ച്ച് അ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന ആ​ന്‍റ​ണി തോ​മ​സ്, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് സ​തീ​ശ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്താ​നാ​യി​രു​ന്നു നേ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്.
വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന ആ​ന്‍റ​ണി ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​തു​ട​ർ​ന്നാ​ണ് തെ​ളി​വെ​ടു​പ്പ് മാ​റ്റി​യ​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ തെ​ളി​വെ​ടു​പ്പു ന​ട​ന്നേ​ക്കും.
ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സ്ഥി​തി​ചെ​യ്യു​ന്ന ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വ്യാ​ജ ത​ണ്ട​പ്പ​ർ ച​മ​ച്ചു​ന​ൽ​കി​യ​താ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വാ​ഴ​വ​ര സ്വ​ദേ​ശി സി​ബി​ക്കു​ട്ടി​യു​ടെ പേ​രി​ൽ ക​ട്ട​പ്പ​ന ഗു​രു​മ​ന്ദി​രം റോ​ഡി​നു വ​ശ​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്നു സെ​ന്‍റു ഭൂ​മി​യു​ടെ ത​ണ്ട​പ്പേ​ർ ര​ജി​സ്റ്റ​ർ കീ​റി​മാ​റ്റി പ​ക​രം ലൂ​ക്ക ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ പേ​രി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഭൂ​മി​ക്ക് 13 സെ​ന്‍റു ഭൂ​മി​ക്ക് വ്യ​ജ പ​ട്ട​യം ഉ​ണ്ടാ​ക്കി​യ​താ​ണ് കേ​സ്.
വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് ഇ​ട​നി​ല​ക്കാ​ര​നാ​യി വി​ല്ലേ​ജ് അ​സി​സ്റ്റ​ൻ​ഡാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. ല​ക്ഷ​ങ്ങ​ളാ​ണ് ഇ​തി​നു പാ​രി​തോ​ഷി​കം പ​റ്റി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സി​ബി​ക്കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ നി​ല​വി​ലു​ള്ള ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യി​സ​ണ്‍ ജോ​ർ​ജ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ല​ക്ഷ​ങ്ങ​ൾ കൈ​മ​ട​ക്കു വാ​ങ്ങി​യ തി​രി​മ​റി ക​ണ്ടെ​ത്തി​യ​ത്.