ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്നു
Sunday, December 15, 2019 10:39 PM IST
നെ​ടു​ങ്ക​ണ്ടം: ശ​ക്ത​മാ​യ കാ​റ്റി​നെ​ത്തു​ട​ർ​ന്ന് മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ വീ​ട് ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്ക് പോ​യി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. മ​ഞ്ഞ​പ്പെ​ട്ടി മു​ള​യ​പ്പ​റ​ന്പി​ൽ ദീ​പു​വി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ണ്‍​ക​ട്ട​യി​ൽ തീ​ർ​ത്ത വീ​ട് ത​ക​ർ​ന്ന​ത്. ദീ​പു​വും ഭാ​ര്യ​യും ആ​റും മൂ​ന്നും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് ഇ​വ​ർ പ​ള്ളി​യി​ൽ പോ​യി​രു​ന്നു. ഏ​ഴ് സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മു​ള്ള ദീ​പു ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്.
ഭി​ത്തി​ക​ൾ പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് മേ​ൽ​ക്കൂ​ര​യും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഏ​തു​നി​മി​ഷ​വും ഇ​ത് നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ദീ​പു​വി​ന് വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​ൽ എ​പി​എ​ൽ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ പ​ദ്ധ​തി​യി​ൽ നി​ന്നും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ലോ​ഡിം​ഗി​ൽ നി​ന്നു​ള്ള വ​രു​മാ​നം മാ​ത്ര​മാ​ണ് ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​നു​ള്ള​ത്. സ്വ​ന്ത​മാ​യി വീ​ട് വ​യ്ക്കാ​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി​യും ഇ​വ​ർ​ക്കി​ല്ല. വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബം ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​ട്ടു​ണ്ട്.