അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച മ​ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Sunday, December 15, 2019 10:39 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കീ​ഴാ​ന്തൂ​ർ വി​ല്ലേ​ജി​ന്‍റെ പ​രി​ധി​യി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഗ്രാ​ന്‍റീ​സ് ത​ടി ഉ​രു​പ്പ​ടി​ക​ൾ റ​വ​ന്യൂ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​ന്പ​ർ 50 ലെ ​സ​ർ​വേ ന​ന്പ​ർ 4/1 ൽ​പ്പെ​ട്ട റ​വ​ന്യൂ സ്ഥ​ല​ത്ത് നി​ന്ന മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. കീ​ഴാ​ന്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം. ​രാ​ജേ​ഷ്, അ​സി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഡി. ​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ത​ടി​പി​ടി​കൂ​ടി​യ​ത്.
കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ളി​ലെ പ​ട്ട​യ​ഭൂ​മി​യി​ലു​ള്ള ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ളോ​ടെ അ​നു​വാ​ദം ന​ൽ്കി​യ​തി​ന്‍റെ മ​റ​വി​ലാ​ണ് അ​ന​ധി​കൃ​ത മ​രം​മു​റി ന​ട​ന്നു വ​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത ത​ടി​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ വ​ള​പ്പി​ലേ​ക്ക് മാ​റ്റി.