തി​രു​നാ​ൾ ദി​വ​സം വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു
Wednesday, January 15, 2020 10:26 PM IST
പ​ടി.​കോ​ടി​ക്കു​ളം:​വീ​ട്ടു​കാ​ർ ഇ​ട​വ​ക​തി​രു​നാ​ളി​നു പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്ത് വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ​ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു.​വാ​ഴ​ക്കാ​ല മാ​റാ​ട്ടി​ൽ ജോ​ണി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്പ​ത​ര പ​വ​ൻ സ്വ​ർ​ണ​വും 27,000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്.​ക​ഴി​ഞ്ഞ 11നാ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ നി​ന്നു തി​രി​കെ രാ​ത്രി എ​ട്ടോ​ടെ വീ​ട്ടു​കാ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.​ഉ​ട​ൻ കാ​ളി​യാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​മു​ട്ട​ത്തും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ദി​നം വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ന്നി​രു​ന്നു.​ ഇ​രു സം​ഭ​വ​ങ്ങ​ളി​ലും ഇ​തു​വ​രെ ആ​രെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.​തൊ​ടു​പു​ഴ പ്ര​ദേ​ശ​ത്ത് സ​മീ​പ​നാ​ളു​ക​ളി​ൽ മോ​ഷ​ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ജാ​ഗ്ര​ത പാ​ലി​ക്ക​ണം: പോ​ലീ​സ്

തൊ​ടു​പു​ഴ : ഉ​ത്സ​വ​ങ്ങ​ൾ, തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ, വി​നോ​ദ​യാ​ത്ര​ക​ൾ എ​ന്നി​വ​യ്ക്കാ​യി വീ​ട് പൂ​ട്ടി പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ പൂ​ട്ടി​യി​ട്ടു​ള്ള വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദേ​ശം.
ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ളി​ൽ സ​മാ​ന​മാ​യ മോ​ഷ​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്നി​രു​ന്നു. വി​ദേ​ശ​യാ​ത്ര പോ​കു​ന്ന​വ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും തൊ​ടു​പു​ഴ സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ അ​റി​യി​ച്ചു. വീ​ട് പൂ​ട്ടി​പ്പോകു​ന്ന​വ​ർ അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ക്കു​ക​യും നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ക. പ​ണം, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ വീ​ടു​ക​ളി​ൽ വ​ച്ചി​ട്ട് പോ​കാ​തി​രി​ക്കു​ക. പാ​ൽ, പ​ത്രം എ​ന്നി​വ ആ​ളി​ല്ലാ​ത്ത ദി​വ​സം വ​രു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ലൈ​റ്റ് തെ​ളി​ഞ്ഞ് കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.