ബൈ​ക്കി​ലെ​ത്തി​യ രണ്ടംഗ സം​ഘം വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു
Wednesday, January 15, 2020 10:26 PM IST
ക​രി​മ​ണ്ണൂ​ർ:​ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു.​നെ​യ്യ​ശേ​രി പ​ട​യാ​ട്ടി​ൽ കൗ​സ​ല്യ(67)​യു​ടെ മൂ​ന്നു​പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.
​നെ​യ്യ​ശേ​രി-​വ​ണ്ട​മ​റ്റം റോ​ഡി​ൽ നെ​യ്യ​ശേ​രി പ​ള്ളി​ക്കു സ​മീ​പം വീ​ടി​ന​ടു​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന കൗ​സ​ല്യ​യു​ടെ അ​ടു​ത്ത് വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി ബൈ​ക്ക് നി​ർ​ത്തി​യ ശേ​ഷം മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന​യാ​ളാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്നു ബൈ​ക്ക് വ​ണ്ട​മ​റ്റം ഭാ​ഗ​ത്തേ​ക്ക് വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ഹെ​ൽ​മ​റ്റും ധ​രി​ച്ചി​രു​ന്നു. കൗ​സ​ല്യ​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ൾ സ്ഥ​ലം വി​ട്ടി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ സം​ബ​ന്ധി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.