കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ഡ്യൂ​ട്ടി​ക്കി​ടെ മ​ർ​ദി​ച്ചു
Thursday, January 16, 2020 10:35 PM IST
അ​ടി​മാ​ലി: മൂ​ന്നാ​റി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തി​ന് പോ​കു​ക​യാ​യി​രു​ന്ന കെ ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ഡ്രൈ​വ​റെ അ​ടി​മാ​ലി ചാ​റ്റു​പാ​റ​യ്ക്കു​സ​മീ​പം ഒ​രു​സം​ഘം ആ​ളു​ക​ൾ​ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കോ​ത​മം​ഗ​ലം മ​ഞ്ഞ​ളാം​കു​ന്നേ​ൽ സു​ധീ​ർ (42) അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
സം​ഭ​വം സം​ബ​ന്ധി​ച്ച് സു​ധീ​ർ പ​റ​യു​ന്ന​തി​ങ്ങ​നെ: മൂ​ന്നാ​റി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള സ​ർ​വീ​സി​നി​ട​യി​ൽ അ​ടി​മാ​ലി ചാ​റ്റു​പാ​റ​യ്ക്കു സ​മീ​പം ബ​സി​നു​മു​ന്പി​ൽ അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ചി​രു​ന്ന ടി​പ്പ​ർ ലോ​റി ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഹോ​ണ​ടി​ച്ചെ​ങ്കി​ലും മ​റി​ക​ട​ന്നു​പോ​കു​വാ​ൻ ടി​പ്പ​ർ ഡ്രൈ​വ​ർ അ​നു​വ​ദി​ച്ചി​ല്ല. ബ​സി​നു​പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന കാ​ർ ബ​സി​നേ​യും ലോ​റി​യേ​യും മ​റി​ക​ട​ന്ന് മു​ന്പി​ലെ​ത്തി ലോ​റി അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ക്കു​ന്ന​തി​നെ ചോ​ദ്യം​ചെ​യ്തു.
ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ കാ​ർ ഡ്രൈ​വ​റെ കൈ​യേ​റ്റം​ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ കാ​റു​മാ​യി ര​ക്ഷ​പ്പെട്ടു. ഈ ​സ​മ​യം ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ സ​മാ​ന​വി​ഷ​യ​ത്തി​ൽ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ചോ​ദ്യം​ചെ​യ്തു. പ്ര​കോ​പി​ത​രാ​യ ടി​പ്പ​ർ യാ​ത്ര​ക്കാ​ർ ബ​സ് യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യും തു​ട​ർ​ന്ന് ലോ​റി ഓ​ടി​ച്ചു​പോ​കു​ക​യും ചെ​യ്തു. മ​ർ​ദ​ന​മേ​റ്റ​തോ​ടെ ബ​സ് യാ​ത്ര​ക്കാ​ര​ൻ സം​ഭ​വം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ബ​സ് പാ​ത​യോ​ര​ത്ത് ഒ​തു​ക്കി​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ തി​രി​കെ​യെ​ത്തി ത​ന്നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് സു​ധീ​ർ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും സു​ധീ​ർ പ​റ​ഞ്ഞു.