നീ​ർ​ച്ചാ​ലി​നെ വീ​ണ്ടെ​ടു​ക്കാ​ൻ ജി​ല്ലാ ജ​യി​ലി​ലെ റി​മാ​ന്‍റ് ത​ട​വു​കാ​രും
Friday, January 17, 2020 10:38 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്തി​ലെ പ​ര​പ്പാം​തോ​ടി​നെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള യ​ത്ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ നാ​ടി​നൊ​പ്പം മു​ട്ട​ത്തെ ജി​ല്ലാ ജ​യി​ൽ അ​ന്തേ​വാ​സി​ക​ളും.
നാ​ശോ·ു​ഖ​മാ​യ നീ​ർ​ച്ചാ​ലു​ക​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കാ​നാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ആ​വി​ഷ്ക​രി​ച്ച ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ പ​ദ്ധ​തി​യി​ലാ​ണ് പു​ഴ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി ത​ട​വി​ൽ ക​ഴി​യു​ന്ന​വ​രും സ​ന്ന​ദ്ധ​സേ​വ​ന​ത്തി​നി​റ​ങ്ങു​ന്ന​ത്.
ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, ജി​ല്ലാ ജ​യി​ൽ മു​ട്ടം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​ര​പ്പാം​തോ​ടി​നെ ശു​ചീ​ക​രി​ച്ച് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ഹ​രി​ത​കേ​ര​ളം പ്ര​വ​ർ​ത്ത​ക​ർ, മു​ട്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ തു​ട​ങ്ങി​യ​വ​രും ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് മു​ട്ടം വി​ജി​ല​ൻ​സ് ഓ​ഫി​സി​ന​ടു​ത്ത് തോ​ട്ടി​ൽ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും.
ജ​യി​ലി​ന് പി​ന്നി​ൽ വ​രെ​യു​ള്ള ഒ​രു കി​ലോ മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് വൃ​ത്തി​യാ​ക്കു​ന്ന​ത്. ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​ബി .അ​ൻ​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി രൂ​പം​കൊ​ണ്ട​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സിം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ് എം. ​പി​ള്ള, ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​ബി. അ​ൻ​സാ​ർ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി .എ​സ്. മ​ധു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.