നി​ർ​ധ​ന കു​ടും​ബ​ത്തി​നു രാ​പ്പാ​ർ​ക്കാ​ൻ സ​ഹാ​യ​ക​ര​ങ്ങ​ൾ അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്ന്
Saturday, January 18, 2020 11:07 PM IST
ചെ​റു​തോ​ണി: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ. ത​ടി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന കൊ​ച്ചു​ക​രി​ന്പ​ൻ ന​ട്ടാ​ർ​വേ​ലി​ൽ ജോ​ണ്‍​സ​ൺ ജോ​സി​നും കു​ടും​ബ​ത്തി​നു​മാ​ണ് അ​യ​ർ​ല​ൻ​ഡ് കൂ​ട്ടാ​യ്മ വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

2017-ൽ ​സ്ട്രോ​ക്കു​വ​ന്ന് ത​ള​ർ​ന്ന ജോ​ണ്‍​സ​ണ് ചി​കി​ത്സ​യ്ക്കാ​യി ത​ന്‍റെ സ​ന്പാ​ദ്യം മു​ഴു​വ​ൻ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നു. രോ​ഗം ഭേ​ദ​മാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ക​ട​ക്കെ​ണി​യി​ലു​മാ​യി. 2018-ലു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞ് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. വീ​ടു പ​ണി​യു​ന്ന​തി​നും ചി​കി​ത്സാ​സ​ഹാ​യ​ത്തി​നു​മാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.

വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ൾ കൂ​ടി​യു​ള്ള ജോ​ണ്‍​സ​ന്‍റെ ദ​യ​നീ​യ​സ്ഥി​തി മ​ന​സി​ലാ​ക്കി​യ വാ​ഴ​ത്തോ​പ്പ് ആ​രാ​ധ​ന മ​ഠം സി​സ്റ്റേ​ഴ്സ് വീ​ട് വ​യ്ക്കാ​നാ​യി അ​ഞ്ചു​സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞ് അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 10 മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ​മാ​ഹ​രി​ച്ച തു​ക​കൊ​ണ്ട് ഈ ​സ്ഥ​ല​ത്ത് മ​നോ​ഹ​ര​മാ​യൊ​രു വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ട്ടു​മാ​സം കൊ​ണ്ടാ​ണ് തു​ക ക​ണ്ടെ​ത്തി നി​ർ​മാ​ണം പൂ​ത്തീ​ക​രി​ച്ച​ത്.

സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ ഈ ​ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പ് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.