കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സ​മ്മേ​ള​നം: സം​ഘശ​ക്തി വി​ളി​ച്ചോ​തി അ​ധ്യാ​പ​ക റാ​ലി
Saturday, January 18, 2020 11:07 PM IST
തൊ​ടു​പു​ഴ:​ കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​ധ്യാ​പ​ക റാ​ലി സം​ഘ​ട​ന​യു​ടെ സം​ഘ​ശ​ക്തി വി​ളി​ച്ചോ​തു​ന്ന​താ​യി.​ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ നി​ന്നും സ​മ്മേ​ള​ന വേ​ദി​യാ​യ ന്യൂ​മാ​ൻ കോ​ള​ജി​ലേ​ക്ക് ന​ട​ത്തി​യ റാ​ലി ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കേ​ര​ള​ത്തി​ലെ സീ​റോ​മ​ല​ബാ​ർ, ല​ത്തീ​ൻ, മ​ല​ങ്ക​ര റീ​ത്തു​ക​ളി​ലെ 32 രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.​

ഗ​താ​ഗ​ത​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കാ​തെ സം​ഘ​ട​ന​യു​ടെ പ​താ​ക​യേ​ന്തി, വെ​ള്ള​ത്തൊ​പ്പി അ​ണി​ഞ്ഞ് അ​ധ്യാ​പ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പോ​രാ​ടു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു റാ​ലി.
​അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി ന​ട​ത്തി​യ റാ​ലി ന​ഗ​ര​ത്തി​ന് ന​വ്യാ​നു​ഭ​വ​മാ​യി.