കൊ​ച്ചി​യി​ൽ​നി​ന്ന് തേ​ക്ക​ടി​യി​ലേ​ക്ക് അം​ബാ​സ​ഡ​ർ കാ​ർ റാ​ലി
Saturday, January 18, 2020 11:07 PM IST
കു​മ​ളി: തേ​ക്ക​ടി​യു​ടെ പ്ര​കൃ​തി​ഭം​ഗി​യും വി​നോ​ദ​സ​ഞ്ചാ​ര​വും പ്ര​ചാ​ര​ണ​മാ​ക്കി തേ​ക്ക​ടി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ അം​ബാ​സ​ഡ​ർ കാ​ർ റാ​ലി സം​ഘ​ടി​പ്പി​ക്കും. തേ​ക്ക​ടി ടൂ​റി​സം കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും അം​ബാ​സ​ഡ​ർ കാ​ർ ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ചേ​ർ​ന്നാ​ണ് കാ​ർ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റി​പ്പ​ബ്ലി​ക് ദി​ന​മാ​യ 26-ന് ​കൊ​ച്ചി​യി​ൽ​നി​ന്നും റാ​ലി ആ​രം​ഭി​ക്കും. തേ​ക്ക​ടി​യി​ലെ​ത്തു​ന്ന കാ​ർ റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് സം​ഘാ​ട​ക​ർ. നൂ​റി​ല​ധി​കം അം​ബാ​സ​ഡ​ർ കാ​റു​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. ടി​ടി​സി​സി കോ - ​ഓ​ർ​ഡി​നേ​റ്റ​ർ എ. ​മു​ഹ​മ്മ​ദ് ഷാ​ജി, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു ഏ​ലി​യാ​സ്, എം.​കെ. സു​ബ്ബ റോ​യ​ൽ, സാ​ജു, ജോ​സ് ഏ​ബ്ര​ഹാം, സ്പൈ​സ് ടൂ​റി​സം പ്രെ​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​സി. വ​ർ​ഗീ​സ്, ഹോം ​സ്റ്റേ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി മേ​ക്കു​ന്നേ​ൽ, സെ​ൽ രാ​ജ്, ജോ​സ് ഏ​ബ്ര​ഹാം, സ​മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.