ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ യുഡിഎഫ് സംഘം സന്ദർശിച്ചു
Saturday, January 18, 2020 11:07 PM IST
നെ​ടു​ങ്ക​ണ്ടം: സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തെ പു​ഷ്പ​ക്ക​ണ്ട​ത്ത് സ്ഥാ​പി​ക്കു​ന്ന അ​ണ്ട​ർ​ഗ്രൗ​ണ്ട് വൈ​ദ്യു​തി കേ​ബി​ളു​ക​ൾ യു​ഡി​എ​ഫ് പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശി​ച്ചു. അ​ണ​ക്ക​ര​മെ​ട്ടി​ൽ സ്വ​കാ​ര്യ ക​ന്പ​നി നി​ർ​മി​ക്കു​ന്ന കാ​റ്റാ​ടി​യി​ൽ​നി​ന്നു​മു​ള്ള വൈ​ദ്യു​തി നെ​ടു​ങ്ക​ണ്ടം സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് അ​ണ്ട​ർ​ഗ്രൗ​ണ്ട് കേ​ബി​ൾ ഇ​ടു​ന്ന​ത്.

സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ എ​ട്ട് കാ​റ്റാ​ടി​ക​ളാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ​നി​ന്നു​മു​ള്ള വൈ​ദ്യു​തി അ​ണ​ക്ക​ര​മെ​ട്ടി​ൽ​നി​ന്നും പു​ഷ്പ​ക്ക​ണ്ടം പ​ള്ളി വ​രെ​യു​ള്ള നാ​ലു​കി​ലോ​മീ​റ്റ​ർ ദൂ​രം അ​ണ്ട​ർ​ഗ്രൗ​ണ്ട് വ​ഴി​യും പി​ന്നീ​ട് വൈ​ദ്യു​തി പോ​സ്റ്റ് വ​ഴി​യു​മാ​ണ് സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ണ്ട​ർ​ഗ്രൗ​ണ്ട് കേ​ബി​ൾ ഇ​ടു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് നേ​താ​ക്ക​ൾ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു. ഹൈ ​വോ​ൾ​ട്ടേ​ജ് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന കേ​ബി​ളു​ക​ൾ കു​ഴി​ച്ചി​ടു​ന്പോ​ൾ അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ നി​ര​വ​ധി മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് വൈ​ദ്യു​തി ബോ​ർ​ഡ് ന​ൽ​കി​യി​ട്ടു​ള്ള ഷെ​ഡ്യൂ​ളു​ക​ൾ അ​നു​സ​രി​ച്ചാ​ണോ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. വെ​ള്ള​ക്കെ​ട്ടി​ൽ​വ​രെ കേ​ബി​ളു​ക​ൾ ഇ​ട്ട​തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്കും ക​ന്നു​കാ​ലി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കും. വൈ​ദ്യു​തി ബോ​ർ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​എ​ൻ. ഗോ​പി, സേ​നാ​പ​തി വേ​ണു, ജോ​യി കു​ന്നു​വി​ള, എം.​എ​സ്. ഷാ​ജി, നൗ​ഷാ​ദ് ആ​ലു​മ്മൂ​ട്ടി​ൽ, സി.​എം. വി​ൻ​സെ​ന്‍റ്, വാ​ർ​ഡ് മെംബർമാ​രാ​യ ഷാ​ന്‍റി രാ​ജേ​ഷ്, ഓ​മ​ന വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.