അ​പ​ക​ട​ക്കെ​ണി​യാ​യി വീ​ടി​നു മു​ന്നി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ
Saturday, January 18, 2020 11:10 PM IST
മ​റ​യൂ​ർ: വീ​ടി​നു മു​ൻ​പി​ലു​ള്ള 11 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ക്ക​ട​വി​ൽ പൊ​തു​വ​ഴി​ക്കു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത നി​ല​യി​ലു​ള്ള​ത്. ഇ​ട​ക്ക​ട​വ് സ്വ​ദേ​ശി ജ​യ​റാ​ണി​യു​ടെ വീ​ടി​നു മു​ൻ​വ​ശ​ത്ത് ഒ​രു​വ​ർ​ഷം മു​ൻ​പാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച​ത്. അ​ന്ന് പ്രദേശ​വാ​സി​ക​ൾ എ​തി​ർ​ത്തെ​ങ്കി​ലും ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചു.

ചെ​റി​യ കു​ട്ടി​ക​ൾ​ക്കു​പോ​ലും കൈ​യെ​ത്തു​ന്ന ഉ​യ​ര​ത്തി​ലാ​ണ് ഫ്യൂ​സ് കാ​രി​യ​റു​ക​ൾ വ​ച്ചി​രി​ക്കു​ന്ന​ത്. ചു​റ്റു​വേ​ലി​ക​ൾ സ്ഥാ​പി​ക്കു​വാ​ൻ​പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു.

ഗ്രാ​മ​വാ​സി​ക​ൾ കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്ക് വീ​ണ്ടും പ​രാ​തി ന​ല്കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. എ​ത്ര​യും​വേ​ഗം സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.