പൗ​ര​ത്വ​ നിയമഭേ​ദ​ഗ​തിക്കെതിരേ ദേ​ശ് ര​ക്ഷാ മാ​ർ​ച്ച് ന​ട​ത്തി
Saturday, January 18, 2020 11:14 PM IST
തൊ​ടു​പു​ഴ: പൗ​ര​ത്വ​നിയമ ഭേ​ദ​ഗ​തിക്കെതിരേ എ​ല്ലാ​വ​രു​ടെ​യും ഇ​ന്ത്യ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ദേ​ശ് ര​ക്ഷാ മാ​ർ​ച്ച് ന​ട​ത്തി. ഉ​ടു​ന്പ​ന്നൂ​രി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. സ​ലിം,ജ ി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്ക് ദേ​ശീ​യ പ​താ​ക ന​ൽ​കി കെപിസി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി.​എം. അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​കെ ന​വാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​രോ​ലി​ച്ചാ​ലി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ള്ളി​യാ​മ​റ്റ​ത്ത് നി​ന്നും ആ​രം​ഭി​ച്ച് ദേ​ശ ര​ക്ഷാ മാ​ർ​ച്ച് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ജാ​ഥാ നാ​യ​ക​രാ​യ മു​സ്ലിം ​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​എം.​എ ഷു​ക്കൂ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം ഹാ​രി​ദ് എ​ന്നി​വ​ർ​ക്ക് ദേ​ശീ​യ പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി.​പി അ​സീ​സ് ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​കു​ന്നേ​രം ഇ​രു ജാ​ഥ​ക​ളും തൊ​ടു​പു​ഴ മ​ങ്ങാ​ട്ട്ക​വ​ല​യി​ൽ സം​ഗ​മി​ച്ചു. തു​ട​ർ​ന്ന് തൊ​ടു​പു​ഴ ടൗ​ണി​ലേ​ക്ക് നീ​ങ്ങി. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​സ് ‌ലിം ​ലീ​ഗ് നി​യ​മ​സ​ഭാ ക​ക്ഷി സെ​ക്ര​ട്ട​റി ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, അ​ഡ്വ. ജി​തേ​ഷ് ജി,​ ഫാ. പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, തൊ​ടു​പു​ഴ ഇ​മാം കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഹാ​ഫി​സ് നൗ​ഫ​ൽ കൗ​സ​രി, ജാ​ഥാ നാ​യ​ക​രാ​യ ടി.​എം സ​ലിം,എം.​എ​സ്. മു​ഹ​മ്മ​ദ്,കെ.​എം.​എ ഷു​ക്കൂ​ർ,എ.​എം. ഹാ​രി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.