ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം:മു​ന്ന​റി​യി​പ്പു​മാ​യി ചെ​മ്മ​ണ്ണാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Sunday, January 19, 2020 9:46 PM IST
നെ​ടു​ങ്ക​ണ്ടം: കാ​ല​മെ​ത്തും​മു​ന്പ് കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​യാ​തി​രി​ക്കാ​ൻ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​മാ​യി ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ. ഹെ​ൽ​മ​റ്റി​ല്ലാ​തെ​യും സീ​റ്റു​ബെ​ൽ​റ്റ് ധ​രി​ക്കാ​തെ​യും അ​മി​ത​വേ​ഗ​ത​യി​ലും വാ​ഹ​ന​മോ​ടി​ച്ചു വ​ന്ന​വ​ർ​ക്കു​മു​ന്നി​ൽ മു​ന്ന​റി​യി​പ്പു​മാ​യി പൊ​ടു​ന്ന​നെ കാ​ല​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് നാ​ട്ടു​കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്തി.

ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റും ഉ​ടു​ന്പ​ൻ​ചോ​ല ജ​ന​മൈ​ത്രി പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ശു​ഭ​യാ​ത്ര എ​ന്ന റോ​ഡ് സു​ര​ക്ഷാ കാ​ന്പ​യി​നി​ലാ​ണ് കു​ട്ടി​പ്പോ​ലീ​സ് കാ​ല​നു​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​ത്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും അ​ച്ച​ടി​ച്ച ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ​ക​ളും ഇ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്തു. എം​വി​ഐ അ​ജ​യ​കു​മാ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ൽ​കി. എം​വി​ഐ അ​രു​ണ്‍​കു​മാ​ർ, ഉ​ടു​ന്പ​ൻ​ചോ​ല എ​സ്.​ഐ കെ.​ജെ. ജോ​ബി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ജോ​ണ്‍, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ ഷൈ​ന കെ ​ജോ​സ്, ഡി.​ഐ ആ​ർ.​ഷി​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി