ജീ​വ​നി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, January 19, 2020 9:46 PM IST
കാ​ളി​യാ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജീ​വ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​കൃ​ഷി​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം മെം​ബ​ർ സ​ത്യ​ദാ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​പി​ന്‍റു റോ​യ് വ​ട്ട​ക്കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കി. സു​ര​ക്ഷി​ത​മാ​യ പ​ച്ച​ക്ക​റി വീ​ട്ടു​വ​ള​പ്പി​ൽ​ത​ന്നെ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫി​ലിം ഫെ​സ്റ്റ്

നെ​ടു​ങ്ക​ണ്ടം: എം​ഇ​എ​സ് കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഫി​ലിം ഫെ​സ്റ്റ് നാ​ളെ ആ​രം​ഭി​ക്കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം 5.30 മു​ത​ൽ എ​ട്ട് വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. 21 ന് ​ഗാ​ന്ധി, 22 ന് ​ദ ലെ​ജ​ൻ​ഡ് ഓ​ഫ് ഭ​ഗ​ത് സിം​ഗ്, 23ന് ​ഹേ റാം ​എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. പ്ര​ദ​ർ​ശ​നം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ജ്ഞാ​ന​സു​ന്ദ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.