ജി​ല്ല​യി​ലെ എല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും സ​ന്പൂ​ർ​ണ ഐ​എ​സ്ഒ അം​ഗീ​കാ​രം
Monday, January 20, 2020 10:42 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടി. ഗു​ണ​മേൻമാ സം​വി​ധാ​ന​ത്തി​ലെ മാ​തൃ​ക​ക​ളി​ൽ ഒ​ന്നാ​യ ടോ​ട്ട​ൽ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​നം ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ്പാ​ക്കി​യാ​ണ് അ​ന്താ​രാ​ഷ്ട അം​ഗീ​കാ​ര​മാ​യ ഐ​എ​സ്ഒ നേ​ടി​യെ​ടു​ത്ത​ത്.
ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് സേ​വ​നം ന​ൽ​കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ച്ച് പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്ക്ക​രി​ക്കു​ന്ന രീ​തി​യാ​ണ് ടി.​ക്യു.​എം. ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം, അ​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, ഫ​യ​ലു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള റി​ക്കാ​ർ​ഡ് റും, ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ, അ​മ്മ​മാ​ർ​ക്കു​ള്ള മു​ല​യൂ​ട്ട​ൽ കേ​ന്ദ്ര​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കുവേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ, കു​ടി​വെ​ള്ള വി​ത​ര​ണം, മെ​ച്ച​പ്പെ​ട്ട ഓ​ഫീ​സ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് ഐ​എ​സ്ഒ ല​ഭി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ. വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തി​നാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ടി​ക്യു​എം ന​ട​പ്പാ​ക്കി ഐ​എ​സ്ഒ നേ​ടു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ങ്ങ​ൾ ഇ​ടു​ക്കി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.
സ്ഥി​ര​മാ​യ ഓ​ഫീ​സ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ഇ​ട​മ​ല​ക്കു​ടി​യി​ൽ ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടു​ന്ന​തി​നു​ള്ള ടി​ക്യു​എം സം​വി​ധാ​നം ന​ട​പ്പാ​ക്കും.
അ​ന്താ​രാ​ഷ്ട്ര സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സ്ഥാ​പ​ന​മാ​യ ടാ​റ്റാ ക്വാ​ളി​റ്റി സ​ർ​വീ​സാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രണ്ട് ഘ​ട്ട​ങ്ങ​ളാ​യു​ള്ള ഓ​ഡി​റ്റി​ലൂ​ടെ ഐ​എ​സ്ഒ അം​ഗീ​കാ​ര​ത്തി​ന് ശിപാ​ർ​ശ ചെ​യ്ത​ത്.