ക​വു​ന്തി - അ​ഞ്ച​മു​ക്ക് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി
Wednesday, January 22, 2020 10:36 PM IST
നെ​ടു​ങ്ക​ണ്ടം: ക​വു​ന്തി - അ​ഞ്ചു​മു​ക്ക് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു. പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ച്ച റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ത്താ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നേ​തു​ട​ർ​ന്നാ​ണ് പ​ണി ആ​രം​ഭി​ച്ച​ത്. റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ക​വു​ന്തി​ക്ക് സ​മീ​പ​ത്തെ ഭാ​ഗ​വും തു​ട​ർ​ന്നു​ള്ള കു​ഴി​ക​ളും റീ​ടാ​ർ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്.

ഇ​തോ​ടൊ​പ്പം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മ​ണ്ണും നീ​ക്കം​ചെ​യ്യു​ന്നു​ണ്ട്. 2014 - 15 വ​ർ​ഷ​ത്തി​ലാ​ണ് ക​വു​ന്തി - അ​ഞ്ചു​മു​ക്ക് റോ​ഡ് നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നി​ല്ല. പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​വ​ഴി നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ഞ്ചു​വ​ർ​ഷം ക​രാ​റു​കാ​ര​ൻ​ത​ന്നെ ന​ട​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. പ്ര​ള​യ​കാ​ല​ത്ത് ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണു​പോ​ലും പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്തി​രു​ന്നി​ല്ല. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.