ജാ​ഗ​ര​ണ്‍ - 2020 സ​മാ​പി​ച്ചു
Thursday, January 23, 2020 10:31 PM IST
കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജ് ഫീ​നി​ക്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ള​ജി​ലെ എ​സ്‌സിഎ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി ജാ​ഗ​ര​ണ്‍ - 2020 ദ്വി​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​ന്പി​ൽ വ്യ​ക്തി​ത്വ വി​ക​സ​ന - ക​രി​യ​ർ ഗൈ​ഡ​ൻ​സ് - മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക്യാ​ന്പ് ഫ​യ​ർ എ​ന്നി​വ​യും ,വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​കു​റി​ച്ചു​ള്ള ക്ലാ​സു​ക​ളും ന​ട​ത്തി. ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഓ​ഫി​സ​ർ ആ​ർ. ര​ഘു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും സം​ശ​യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ക്രി​സ്റ്റീ​ന അ​ല​ക്സ്, സി​സ്റ്റ​ർ സെ​ലി​ൻ ചെ​റി​യാ​ൻ എ​ഫ്സി​സി, എ​ക്സ്റ്റ​ൻ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, എ​സ്. ര​വി, ഡി. ​പ്ര​വീ​ണ്‍, രാ​ജേ​ഷ്, പ്ര​വീ​ണ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.