പു​ഴ കൈ​യേ​റി​യു​ള്ള കെ​ട്ടി​ട​നി​ർ​മാ​ണം ത​ട​ഞ്ഞു
Thursday, January 23, 2020 10:35 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ മു​തി​ര​പ്പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ തോ​ട് കൈ​യേ​റി ന​ട​ത്തി​യ നി​ർ​മാ​ണ​ത്തി​ന് റ​വ​ന്യൂ വ​കു​പ്പ് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി. ദൂ​ര​പ​രി​ധി പാ​ലി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണം ന​ട​ത്തി​വ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തോ​ടെ റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പു​ഴ സം​ര​ക്ഷി​ക്കു​ന്ന​തി​നും കൈ​യേ​റ്റം ഒ​ഴു​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തോ​ട് പു​റം​പോ​ക്ക് കൈ​യേ​റി​യാ​ണ് നി​ർ​മാ​ണ​മെ​ന്നും ഇ​ത് നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​കു​മെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ​ത്തി​വ​യ്ക്ക​ൽ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഇ​തി​നു സ​മീ​പ​ത്തെ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ക​ഴി​ഞ്ഞ​ദി​വ​സം സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു.