മു​ട്ടം റേ​ഞ്ച് ഓ​ഫീ​സ​റെ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​ട​ഞ്ഞു​വ​ച്ചു
Thursday, January 23, 2020 10:35 PM IST
മൂ​ല​മ​റ്റം:​ താ​ഴ് വാ​രം കോ​ള​നി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നു​ള്ള പ​ഞ്ചാ​യ​ത്ത് നീ​ക്കം വ​നം വ​കു​പ്പ് ത​ട​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന്് മു​ട്ടം റേ​ഞ്ച് ഓ​ഫീ​സ​ർ ജോ​ബ്.​ജെ.​നേ​ര്യ​ൻ​പ​റ​ന്പി​ലി​നെ​ത​ട​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ മൂ​ല​മ​റ്റ​ത്തെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ റേ​ഞ്ച് ഓ​ഫീ​സ​ർ ജോ​ബ് ജെ.​നേ​ര്യം​പ​റ​ന്പി​ലി​നെ​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഗോ​പി​നാ​ഥ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ചെ​ല്ല​മ്മ ദാ​മോ​ദ​ര​ൻ, ലീ​ന അ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടോ​മി വാ​ളി​കു​ളം, എ.​ഡി.​മാ​ത്യു അ​ഞ്ചാ​നി, ശ​ശി ക​ട​പ്ലാ​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​ത്.
വ​നം വ​കു​പ്പ് കെ ​എ​സ്ഇ​ബി​ക്ക് 100 വ​ർ​ഷ​ത്തെ പാ​ട്ട​ത്തി​നു ന​ൽ​കി​യ സ്ഥ​ല​ത്തു​കൂ​ടി 150 മീ​റ്റ​ർ നീ​ള​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു. കെ ​എ​സ്ഇ​ബി​യു​ടെ സ്ഥ​ല​മാ​യ​തി​നാ​ൽ ബോ​ർ​ഡി​ൽ നി​ന്നും അ​നു​വാ​ദം വാ​ങ്ങി​യ​ശേ​ഷ​മാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചു നി​ർ​മാ​ണം തു​ട​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​നം വ​കു​പ്പ് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മൂ​ല​മ​റ്റം റെ​യ്ഞ്ച് ഓ​ഫീ​സി​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ തൊ​ടു​പു​ഴ റേ​ഞ്ച് ഓ​ഫീ​സ​റെ സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.
കാ​ഞ്ഞാ​ർ പോ​ലീ​സ് എ​ത്തി അ​നു​ര​ഞ്ജ​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ൾ വ​ഴ​ങ്ങി​യി​ല്ല.
തു​ട​ർ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ ഡി​എ​ഫ്ഒ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തി​ങ്ക​ളാ​ഴ്ച ഡി​എ​ഫ്ഒ മു​ട്ട​ത്ത് എ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും പി​രി​ഞ്ഞു.