കാ​ൽ​വ​രി​മൗ​ണ്ടി​ൽ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി ടൂ​റി​സം ഫെ​സ്റ്റി​നു നാ​ളെ തു​ട​ക്കം
Friday, January 24, 2020 10:40 PM IST
ചെ​റു​തോ​ണി: ദൃ​ശ്യ വി​സ്മ​യ​ങ്ങ​ളു​ടെ ഏ​ഴു ദി​ന​രാ​ത്ര​ങ്ങ​ൾ​ക്കാ​യി കാ​ൽ​വ​രി​മൗ​ണ്ടി​ൽ നാ​ളെ തി​രി തെ​ളി​യും. സ​ന്ദ​ർ​ശ​ക​രി​ൽ പു​തു​മ​യും വി​ജ്ഞാ​ന​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന 70 ൽ ​പ​രം പ്ര​ദ​ർ​ശ​ന വി​പ​ണ​ന സ്റ്റാ​ളു​ക​ളാ​ണ് കാ​ൽ​വ​രി മൗ​ണ്ട് ടൂ​റി​സം ഫെ​സ്റ്റി​നാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി ന് ​ചേ​രു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ന​ബാ​ർ​ഡ് ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ ശ്രീ​നി​വാ​സ്, ഡി​ഡി​എം അ​ശോ​ക് കു​മാ​ർ നാ​യ​ർ, കേ​ര​ളാ ബാ​ങ്ക് ജ​ന​റ​ൽ മ​നേ​ജ​ർ എ.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഫെ​സ്റ്റ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ ,ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും .വൈ​കു​ന്നേ​രം ഏ​ഴി​ന് സി​നി താ​രം ക​മ​ലാ​സ​ന​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി മെ​ഗാ​ഷോ.
ഫെ​സ്റ്റി​ന് കു​തി​ര​സ​വാ​രി​യും
കാ​ൽ​വ​രി​മൗ​ണ്ടി​ലെ വ​ശ്യ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ കു​തി​ര​പ്പു​റ​ത്തും പോ​കാം. കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഫെ​സ്റ്റി​ന് കു​തി​ര​സ​വാ​രി​യു​ടെ ന​വ്യാ​നു​ഭ​വ​വും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​ടൈ​ക്ക​നാ​ലി​ൽ നി​ന്നാ​ണ് കു​തി​ര​യെ സ​വാ​രി​ക്കാ​യി എ​ത്തി​ച്ചി​ട്ടു​ള​ള​ത.് കു​തി​ര​യെ​കാ​ണാ​നും സ​വാ​രി​ക്കു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും മു​തി​ർ​ന്ന​വ​രും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലേ കാ​ൽ​വ​രി​യി​ലെ​ത്തു​ന്നു​ണ്ട്.