നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ്
Friday, January 24, 2020 10:44 PM IST
വെ​ള്ളി​യാ​മ​റ്റം: എ​സ്ജെ നാ​ഷ​ണ​ൽ ലൈ​ബ്ര​റി​യു​ടെ​യും തി​രു​വ​ല്ല ഐ ​മൈ​ക്രോ സ​ർ​ജ​റി ആ​ന്‍ഡ് ലേ​സ​ർ സെ​ന്‍റ​ർ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഷ​ണ​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ നാ​ളെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തും.
തി​മി​ര ശ​സ​ത്ര​ക്രി​യ​യ്ക്കു തെ​ര​ഞ്ഞ​ടു​ക്കു​ന്ന​വ​ർ​ക്ക് ജി​ല്ലാ അ​ന്ധ​ത നി​വാ​ര​ണ സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മുള്ളവർ മു​ൻ​കൂ​ട്ടി പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍.9744182677.

പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ത്തും

തൊ​ടു​പു​ഴ: സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ ​രാ​വി​ലെ 10.30ന് ​ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ ഹാ​ളി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ​വും അ​ച്ചാ​മ്മ തോ​മ​സി​ന്‍റെ യാ​ത്ര​ക​ളു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ക​വി അ​ക്കി​ത്ത​ത്തി​ന്‍റെ ക​വി​താ​സ​പ​ര്യ​ക​ളെ​കു​റി​ച്ച് അ​വ​ലോ​ക​ന​വും ന​ട​ത്തും.
സാ​ഹി​ത്യ​വേ​ദി പ്ര​സി​ഡ​ന്‍റ് മ​ധു പ​ത്മാ​ല​യം സാ​ബു നെ​യ്യ​ശേ​രി​യി​ൽ നി​ന്നും പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. എ​സ്.​ബി.​പ​ണി​ക്ക​ർ, ഇ​ന്ദി​ര ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​ആ​ർ. സോ​മ​രാ​ജ​ൻ, വ​ഴി​ത്ത​ല ര​വീ​ന്ദ്ര​ൻ, ആ​ര​തി ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.