ത​ങ്ക​മ​ണി മു​ത​ൽ കാ​ഞ്ചി​യാ​ർ വ​രെ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല
Monday, January 27, 2020 10:32 PM IST
ക​ട്ട​പ്പ​ന: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഗീ​യ ചേ​രി​തി​രി​വു​ക​ളേ​യും മ​താ​ധി​ഷ്ഠിത പൗ​ര​ത്വ പ​ട്ടി​ക​യെ​യും തു​റ​ന്നെ​തി​ർ​ത്ത് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി. ത​ങ്ക​മ​ണി മു​ത​ൽ കാ​ഞ്ചി​യാ​ർ വ​രെ 27 കി​ലോമീ​റ്റ​ർ ദൂ​ര​മാ​ണ് മ​നു​ഷ്യ​ശൃം​ഖ​ല സൃ​ഷ്ടി​ച്ച​ത്.

മ​റ​യൂ​രി​ലെ ആ​ദി​മ​ജ​ന​ത​യും ക​ന്പം​മെ​ട്ട് അ​തി​ർ​ത്തി​യി​ലെ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളും ഹൈ​റേ​ഞ്ചി​ലെ കാ​ർ​ഷി​ക​ജ​ന​ത​യും ലോ​റേ​ഞ്ചി​ലെ റ​ബ​ർ - പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​രും ക​ണ്ണി​ക​ളാ​യി.

ക​ട്ട​പ്പ​ന​യി​ൽ മ​ന്ത്രി എം.​എം. മ​ണി, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് എ​ന്നി​വ​ർ ക​ണ്ണി​ക​ളാ​യി.

ത​ങ്ക​മ​ണി​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ഭ​ര​ണ​ഘ​ട​ന ആ​മു​ഖം വാ​യി​ച്ച് തു​ട​ക്ക​ത്തി​ൽ ആ​ദ്യ​ക​ണ്ണി​യാ​യി. ച​ങ്ങ​ല​യു​ടെ മ​റു​ത​ല​യ്ക്ക​ൽ കാ​ഞ്ചി​യാ​റ്റി​ൽ എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​കെ. ശി​വ​രാ​മ​നും ക​ണ്ണി​ചേ​ർ​ന്നു.

26-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ ന​ട​ന്ന മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ​തു​റ​ക​ളി​ലു​ള​ള​വ​ർ ക​ണ്ണി​ചേ​ർ​ന്നു.

അ​ച്ച​ട​ക്ക​ത്തോ​ടെ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം ചേ​ർ​ന്ന് മ​നു​ഷ്യ​മ​ഹാ​മ​തി​ലാ​യി നി​ര​ന്നു. 3.45-ന് ​ര​ണ്ടാ​മ​ത്തെ സൈ​റ​ൻ മു​ഴ​ങ്ങി​യ​പ്പോ​ൾ കൈ​ക​ൾ ചേ​ർ​ത്ത് ശൃം​ഖ​ല പി​ടി​ച്ചു. നാ​ലി​ന് മൂ​ന്നാ​മ​ത്തെ സൈ​റ​ൻ മു​ഴ​ങ്ങി​യ​പ്പോ​ൾ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലി. ക​ട്ട​പ്പ​ന​യി​ൽ ജോ​യ്സ് ജോ​ർ​ജ്, കെ.​കെ. ശി​വ​രാ​മ​ൻ, വെ​ട്ടി​ക്കു​ഴ​ക​വ​ല​യി​ൽ കെ.​ആ​ർ. സോ​ദ​ര​ൻ, ന​ത്തു​ക​ല്ലി​ൽ പി. ​എ​ൻ. വി​ജ​യ​ൻ, ശാ​ന്തി​ഗ്രാ​മി​ൽ എം.​പി. സു​നി​ൽ​കു​മാ​ർ, നാ​ലു​മു​ക്കി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, ത​ങ്ക​മ​ണി​യി​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​മ​നോ​ജ് ഈ​രാ​റ്റ​യി​ൽ ക​ത്തി​പ്പാ​റ​ത്ത​ടം, പാ​റ​ക്ക​ട​വി​ൽ ഫാ. ​എ​ൽ​ദോ​സ് പു​ളി​ക്ക​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വി​ൽ കു​മ​ളി ഷം​സു​ൽ ഇ​സ്ലാം ജ​മാ​അ​ത്ത് മൗ​ല​വി മു​ജീ​ബ്റ​ഹ·ാ​ൻ, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ വി​കാ​രി ഫാ. ​സ​ഞ്ജ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ണി​നി​ര​ന്നു പ്ര​തി​ജ്ഞ​ചൊ​ല്ലി.

ഇ​ര​ട്ട​യാ​റി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം സി.​കെ. കൃ​ഷ​ണ​ൻ​ക​ട്ടി ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ക​ട്ട​പ്പ​ന​യി​ൽ ചേ​ർ​ന്ന യോ​ഗം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​ആ​ർ. സ​ജി, കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, സ​ലിം പി. ​മാ​ത്യു, പി.​ജി. ഗോ​പി, എം.​എ. ജോ​സ​ഫ്, മൂ​നീ​ർ മൗ​ല​വി, യൂ​സ​ഫ്മൗ​ല​വി, റ​ഫീ​ക് അ​ൽ കൗ​സ​രി, അ​ബ​ദു​ൾ സ​ത്താ​ർ മൗ​ല​വി, പി.​കെ. ജ​യ​ൻ​പി​ള്ള, എ​ൻ. ശി​വ​രാ​ജ​ൻ, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, എം.​എം. ഹ​സ​ൻ, ടോ​മി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.