വ്യാ​ജ പോ​ക്സോ കേ​സ്: ചൈ​ൽ​ഡ്‌ലൈ​ൻ പ്ര​വ​ർ​ത്ത​ക​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Monday, January 27, 2020 10:32 PM IST
തൊ​ടു​പു​ഴ:​സ്കൂ​ളി​ൽ കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ന്ന വ്യ​ക്തി​ക്കെ​തി​രെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യാ​ജ പ​രാ​തി എ​ഴു​തി വാ​ങ്ങി​യ കേ​സി​ൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​നു മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ചു. മൂ​ന്നാ​ർ ഇ​ക്കാ​ന​ഗ​ർ സ്വ​ദേ​ശി ജോ​ണ്‍ എ​സ്.​എ​ഡ്വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് തൊ​ടു​പു​ഴ പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ത​ള്ളി​യ​ത്.​സ്കൂ​ളി​ൽ കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ന്ന യു​വ​തി ഒ​ന്പ​താം​ക്ലാ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. പ്ര​തി ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ന്ന വ​നി​ത​യ്ക്കെ​തി​രേ പ​രാ​തി എ​ഴു​തി വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി മൊ​ഴി ന​ൽ​കി. കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും വ്യാ​ജ​പ​രാ​തി എ​ഴു​തി വാ​ങ്ങി​യ​തി​നും വ്യാ​ജ​മാ​യി പോ​ക്സോ വ​കു​പ്പ​നു​സ​രി​ച്ച് പ​രാ​തി ന​ൽ​കി​യ​തി​നു​മാ​ണ് ജോ​ണി​നെ​തി​രെ മൂ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ലു​ണ്ടാ​യ ചേ​രി​പ്പോ​രാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നും തെ​ളി​ഞ്ഞു. കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ബി.​വാ​ഹി​ദ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​വ്യാ​ജ​പ​രാ​തി ന​ൽ​കു​ന്ന​തു പോ​ക്സോ നി​യ​മ​ത്തി​ന്‍റെ 22-ാം വ​കു​പ്പ​നു​സ​രി​ച്ച് കു​റ്റ​ക​ര​മാ​ണെ​ന്നും പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കു​ന്ന​തു സ​മൂ​ഹ​ത്തി​നു തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും പോ​ക്സോ കേ​സി​ൽ പോ​ലീ​സി​നെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന​തു നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​കാ​ട്ടി. ഇ​തു പ​രി​ഗ​ണി​ച്ച് പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​അ​നി​ൽ​കു​മാ​ർ പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.