ഏ​ല​ക്കാ മോ​ഷ്ടാ​ക്ക​ളാ​യ കു​ടും​ബം പി​ടി​യി​ൽ
Monday, January 27, 2020 10:32 PM IST
നെ​ടു​ങ്ക​ണ്ടം: ഏ​ല​ക്ക മോ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന കു​ടും​ബ​ത്തെ ക​ന്പം​മെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൂ​ട്ടാ​ർ ഒ​റ്റ​ക്ക​ട ല​ക്ഷ്മി നി​വാ​സി​ൽ ദേ​വേ​ന്ദ്ര​ൻ(41), ഭാ​ര്യ ബി​ന്ദു(40), മ​ക​ൻ അ​ഭി​ജി​ത്ത്(20) എ​ന്നി​വ​രെ​യാ​ണ് ത​മി​ഴ്നാ​ട് തേ​വാ​ര​ത്തെ ലോ​ഡ്ജി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്.
കൂ​ട്ടാ​റി​നു​സ​മീ​പം ഇ​വ​ർ വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 12-ന് ​മോ​ഷ്ടി​ച്ച ഏ​ല​ക്കാ​യു​മാ​യി ബൈ​ക്കി​ലെ​ത്തി​യ ഇ​വ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെട്ടു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​വ​രേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ തേ​വാ​ര​ത്തു​നി​ന്നും പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ഞാ​യ​റാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. ദേ​വേ​ന്ദ്ര​ൻ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്. ര​ണ്ടാം​ഭാ​ര്യ​യാ​യ ബി​ന്ദു മ​ല​യാ​ളി​യാ​ണ്.
ദേ​വേ​ന്ദ്ര​നും അ​ഭി​ജി​ത്തും​ചേ​ർ​ന്ന് പു​ല്ല് ചെ​ത്താ​നെ​ന്ന വ്യാ​ജേ​ന എ​ത്തി ഏ​ല​ത്തി​ന്‍റെ ശ​രം വെ​ട്ടി​മാ​റ്റി പു​ല്ലി​നി​ട​യി​ൽ വ​ച്ചു​കെ​ട്ടി ബൈ​ക്കി​ൽ വീ​ട്ടി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് ശ​ര​ത്തി​ൽ​നി​ന്ന് ഏ​ല​ക്ക വേ​ർ​പെ​ടു​ത്തി നെ​ടു​ങ്ക​ണ്ടം, തൂ​ക്കു​പാ​ലം മേ​ഖ​ല​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കാ​യ് പ​റി​ച്ചെ​ടു​ത്ത ശേ​ഷ​മു​ള്ള ശ​ര​ങ്ങ​ൾ വാ​ട​ക​വീ​ട്ടി​ന്‍റെ സ​മീ​പ​ത്തു​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ ചാ​ണ​ക​വും ച​പ്പും ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. 300 കി​ലോ​ഗ്രാ​മി​ല​ധി​കം ഏ​ല​ക്ക മോ​ഷ്ടി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.
കൂ​ട്ടാ​ർ, ക​ന്പം​മെ​ട്ട് മേ​ഖ​ല​യി​ൽ ശ​രം അ​ട​ക്കം ഏ​ല​ക്ക മോ​ഷ​ണം പോ​യ​താ​യി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ക​ന്പം​മെ​ട്ട് പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് നാ​ട്ടു​കാ​ർ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ന്പം​മെ​ട്ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​സു​നി​ൽ​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ഹ​രി​ദാ​സ്, എ​എ​സ്ഐ കെ. ​സ​ജി​കു​മാ​ർ, സി​പി​ഒ എ.​ജെ. വി​ഷ്ണു എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.