നാ​ടോ​ടിസം​ഘ​ങ്ങ​ളു​ടെ വേ​രു​ക​ൾ തേ​ടി അ​ന്വേ​ഷ​ണ സം​ഘം
Sunday, February 16, 2020 10:44 PM IST
തൊ​ടു​പു​ഴ: വീ​ട്ടി​ൽ ക​യ​റി പ​ട്ടാ​പ്പ​ക​ൽ ഒ​ന്ന​ര വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ന്‍റെ വേ​രു​ക​ൾ തേ​ടി നാ​ടോ​ടി സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ഫി​യ സം​ഘ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തി​യ​താ​യ സൂ​ച​ന​ക​ളെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം വി​പു​ല​മാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച് പോ​ലീ​സ് പി​ടി​യി​ലാ​യ ആ​ന്ധ്രാ സ്വ​ദേ​ശി ഷെ​മീം​ബീ​വി താ​മ​സി​ച്ചി​രു​ന്ന ക​രി​ങ്കു​ന്ന​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​യു​ന്ന ഇ​ത​ര സം​സ്ഥാ​ന കു​ടു​ബ​ങ്ങ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രെ​ല്ലാം ത​ന്നെ ഭി​ക്ഷാ​ട​ന​വും പ​ല വി​ധ പി​രി​വു​ക​ളും ന​ട​ത്തി​യാ​ണ് ക​ഴി​യു​ന്ന​ത്. പ​ല​ർ​ക്കും കൃ​ത്യ​മാ​യ രേ​ഖ​ക​ളും ഇ​ല്ല. ഇ​വി​ടെ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ പ​ല​രും ആ​ന്ധ്ര​യി​ൽ നി​ന്നും മ​റ്റും കൂ​ടു​ത​ൽ പേ​രെ ഇ​വി​ടേ​ക്ക് ഭി​ക്ഷാ​ട​ന​ത്തി​നും മ​റ്റു​മാ​യി എ​ത്തി​ക്കു​ന്നു​മു​ണ്ട്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ഉ​ട​ൻ ത​ന്നെ ആ​ന്ധ്ര​യി​ലേ​ക്കും തി​രി​ക്കും. നാ​ടോ​ടി​ക​ളെ​ന്ന വ്യാ​ജേ​ന പ​ല സ്ഥ​ല​ത്തും ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ കു​ട്ടി​യെ ത​ട്ടി​യെ​ടു​ക്കു​ന്ന മാ​ഫി​യ സം​ഘ​ങ്ങ​ളി​ൽ​പെ​ട്ട​വ​രും ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​നും വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഭി​ക്ഷാ​ട​നം , വെ​ള്ള​പ്പൊ​ക്കം, വ​ര​ൾ​ച്ച ദു​രി​താ​ശ്വാ​സ പി​രി​വ്, ആ​ക്രി സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന തു​ട​ങ്ങി പ​ല വേ​ഷ​ത്തി​ലാ​ണ് ഇ​ത്ത​ര​ക്കാ​ർ എ​ത്തു​ന്ന​ത്. ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തു​ന്ന​തും പ​തി​വാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്പോ​ൾ ആ​ളു​ക​ൾ ജാ​ഗ​രൂ​ക​രാ​കാ​റു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ഇ​ത്ത​ര​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ അ​നു​ക​ന്പ പി​ടി​ച്ചു പ​റ്റി​യാ​ണ് ത​ട്ടി​പ്പു ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
ന​ഗ​ര മേ​ഖ​ല​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ നാ​ടോ​ടി സം​ഘ​ങ്ങ​ൾ സ​മീ​പ​ത്തു ത​ന്നെ​യു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യും ത​ന്പ​ടി​ക്കു​ന്ന​ത്. കു​ടും​ബ​മാ​ണെ​ന്ന് തോ​ന്നി​ക്കാ​നാ​യി കു​ട്ടി​ക​ളെ​യും ഒ​പ്പം കൂ​ട്ടും. എ​ന്നാ​ൽ പ​ല കു​ട്ടി​ക​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ച​വ​രാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​തി​ൽ ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. തൊ​ടു​പു​ഴ ടൗ​ണി​ൽ ഇ​പ്പോ​ൾ നാ​ടോ​ടി സം​ഘ​ങ്ങ​ൾ ത​ന്പ​ടി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ൽ പി​രി​വി​നും മ​റ്റു​മാ​യി ന​ഗ​ര​ത്തി​ലേ​ക്കെ​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഇ​വ​ർ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലും മ​റ്റും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പു​ല​ർ​ച്ചെ​യെ​ത്തി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ട​ങ്ങി​പ്പോ​കു​ന്ന നാ​ടോ​ടി സം​ഘ​ങ്ങ​ളു​മു​ണ്ട്. ഭി​ക്ഷാ​ട​ന മാ​ഫി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ എ​ത്തി​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ലെ​ത്തി​യു​ള്ള ത​ട്ടി​പ്പി​നു പു​റ​മെ ബ​സു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ സ്ത്രീ​ക​ൾ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ത​ന്നെ പ​ല ത​വ​ണ വീ​ട്ട​മ്മ​മാ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ യാ​ത്ര​യ്ക്കി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം പി​ന്നി​ൽ മോ​ഷ​ണ​ത്തി​ൽ വി​ദ​ഗ്ധ​രാ​യ നാ​ടോ​ടി സ്ത്രീ​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. മോ​ഷ​ണം പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ തി​ര​ക്കേ​റി​യ ബ​സു​ക​ളി​ൽ വ​നി​ത പോ​ലീ​സി​നെ​യും ര​ഹ​സ്യ​മാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ഇ​ളം​ദേ​ശ​ത്ത് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തോ​ടെ ഇ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.