നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു; ദ​ന്പ​തി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു
Tuesday, February 18, 2020 10:41 PM IST
തൊ​ടു​പു​ഴ : നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വാ​ഹ​ന​ത്തി​ൽ നി​ന്നും ദ​ന്പ​തി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

തൊ​ടു​പു​ഴ ടൗ​ണ്‍ ഹാ​ളി​നു സ​മീ​പം ത​യ്യ​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന നേ​ര്യ​മം​ഗ​ലം പ​ന​ങ്ങാ​ട്ട് പ്ര​ഹ്ലാ​ദ​ൻ, ഭാ​ര്യ സ​ന്ധ്യ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ക്ഷേ​ത്ര​ത്തി​ൽ പോ​യി തി​രി​കെ വ​ന്ന​ശേ​ഷം പു​ഴ​യു​ടെ തീ​ര​ത്തു​ള്ള ക​ട​യു​ടെ മു​ന്നി​ലാ​യി കാ​ർ ഒ​തു​ക്കി നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ 25 അ​ടി താ​ഴ്ച​യി​ൽ തൊ​ടു​പു​ഴ​യാ​റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. സ​ന്ധ്യ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ പു​ഴ​യു​ടെ അ​രി​കി​ലെ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന ചെ​റി​യ സം​ര​ക്ഷ​ണ വേ​ലി​യി​ൽ ഇ​ടി​ച്ച് പു​ഴ​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

കാ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​യെ​ങ്കി​ലും പു​ഴ​യി​ൽ വെ​ള്ളം കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ഇ​രു​വ​ർ​ക്കും പെ​ട്ടെ​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ചു. മു​ൻ​ഭാ​ഗം പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ ഇ​ടി​ച്ചു കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വി​ൻ​ഡോ​യു​ടെ ഗ്ലാ​സ് താ​ഴ്ത്തി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ലൂ​ടെ സ​ന്ധ്യ​യെ പു​റ​ത്തി​റ​ക്കി​യ​തി​നു ശേ​ഷം പ്ര​ഹ്ലാ​ദ​നും പു​റ​ത്തി​റ​ങ്ങി സ​മീ​പ​ത്തെ ക​ട​വി​ലൂ​ടെ മു​ക​ളി​ൽ ക​യ​റി. തു​ട​ർ​ന്ന് ഇ​രു​വ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന കാ​ർ പി​ന്നീ​ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ക​ര​യ്ക്ക് ക​യ​റ്റി. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് തൊ​ടു​പു​ഴ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.