എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് അ​വാ​ർ​ഡ് ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സി​ന്
Tuesday, February 18, 2020 10:45 PM IST
ത​ങ്ക​മ​ണി: എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പി​ലെ 2019 - 20 വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സീ​നി​യ​ർ ഡി​വി​ഷ​ൻ അ​വാ​ർ​ഡ് ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. സു​നി​ൽ കെ. ​അ​ഗ​സ്റ്റി​നു ല​ഭി​ച്ചു.
സ​ഹ​പാ​ഠി​ക​ൾ​ക്ക് നി​ർ​മി​ച്ചു​ന​ൽ​കി​യ സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്കി​നും മ​ദ്യം - മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ റാ​ലി, തെ​രു​വു​നാ​ട​കം, ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ടം, ര​ക്ത​ദാ​ന ക്യ​ന്പ്, പി​തൃ​ദി​നാ​ഘോ​ഷം, ഡോ​ക്ടേ​ഴ്സ് ഡേ, ​അ​നാ​ഥാ​ല​യ സ​ന്ദ​ർ​ശ​നം, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ആ​രോ​ഗ്യ ശു​ചി​ത്വ സെ​മി​നാ​ർ, നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം, റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം, സ്വ​ച്ഛ് ഭാ​ര​ത്, പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള സ്വ​യ പ്ര​തി​രോ​ധ ക​രാ​ട്ടെ ക്ലാ​സു​ക​ൾ, യോ​ഗാ ക്ലാ​സ്, ശി​ശു​ദി​ന സൈ​ക്കി​ൾ റാ​ലി തു​ട​ങ്ങി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​ക്കി​യ​ത്.
എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പി​നു കീ​ഴി​ലു​ള്ള എ​ട്ടു ബ​റ്റാ​ലി​യ​നി​ലെ 200 സ്കൂ​ൾ, കോ​ള​ജ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രി​ൽ​നി​ന്നാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2018 - 19-ലെ ​മി​ക​ച്ച എ​എ​ൻ​ഒ​യ്ക്കു​ള്ള അ​വാ​ർ​ഡ് സു​നി​ലി​നും മി​ക​ച്ച യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡ് സ്കൂ​ളി​നും ല​ഭി​ച്ചി​ട്ടു​ണ്ട്.
കോ​ട്ട​യം എം​ഡി സെ​മി​നാ​രി സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ​കു​മാ​റി​ൽ​നി​ന്നും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.