ബാ​ങ്കു​ക​ളു​ടെ ജ​പ്തിന​ട​പ​ടി​ക​ൾ നി​യ​മ​വി​രു​ദ്ധം: ഡി​കെ​ടി​എ​ഫ്
Tuesday, February 18, 2020 10:45 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക​രു​ടെ വാ​യ്പ​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ കാ​ലാ​വ​ധി തീ​രും​മു​ന്പേ ബാ​ങ്കു​ക​ൾ ജ​പ്തി​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യ​ത്തി​ന് മാ​ർ​ച്ച് 31 വ​രെ കാ​ലാ​വ​ധി​യു​ണ്ട്. ഇ​തി​നെ മ​റി​ക​ട​ന്ന് സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​ര​മാ​ണ് ക​ർ​ഷ​ക​ർ​ക്കെ​തി​രേ ജ​പ്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ഖ​യാ​യ​വ​ർ​ക്ക് ജ​പ്തി നോ​ട്ടീ​സു​ക​ൾ അ​യ​യ്ക്കു​ന്ന ന​ട​പ​ടി​യാ​രം​ഭി​ച്ചി​രി​ക്ക​യാ​ണ്. ജി​ല്ലാ ബാ​ങ്കു​ക​ളെ കേ​ര​ള ബാ​ങ്കാ​ക്കി മാ​റ്റി​യ​തി​നു​ശേ​ഷ​മാ​ണ് ഈ ​ന​ട​പ​ടി. കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി ഇ​ള​വു​ക​ൾ പ്ര​തീ​ഷി​ച്ചു കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കി​ന്‍റെ ന​ട​പ​ടി ക​ന​ത്ത പ്ര​ഹ​ര​മാ​യി​രി​ക്ക​യാ​ണ്.
പ്ര​കൃ​തി​ക്ഷോ​ഭം​മൂ​ലം എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ഒ​ന്പ​തു ക​ർ​ഷ​ക​ർ ജി​ല്ല​യി​ൽ ഇ​തു​വ​രെ ജീ​വ​നൊ​ടു​ക്കി​യി​ട്ടു​ണ്ട്. ജ​പ്തി നോ​ട്ടീ​സു​ക​ൾ കി​ട്ടി​യ​ശേ​ഷ​മാ​ണ് ഇ​വ​രി​ൽ പ​ല​രും ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​തി​നേ​തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ കേ​ര​ള ബാ​ങ്ക് നി​ല​വി​ൽ വ​ന്ന​തോ​ടെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ വീ​ണ്ടും തു​ട​ങ്ങി.
ബാ​ങ്കു​ക​ളു​ടെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി തു​ട​രു​ന്ന​പ​ക്ഷം ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജയിം​സ് മാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, ബി​ജു നെ​ടും​ചേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.