പ​ട്ട​യ​മു​ള്ള കൈ​വ​ശ​ഭൂ​മി​യു​ടെ ക​രം സ്വീ​ക​രി​ക്ക​ണം: ജി​ല്ലാ ക​ളക്ട​ർ
Tuesday, February 18, 2020 10:45 PM IST
ഇ​ടു​ക്കി: പ​ട്ട​യ​മു​ള്ള കൈ​വ​ശ​ഭൂ​മി​യു​ടെ ക​രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. ചി​ന്ന​ക്ക​നാ​ലി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​രം സ്വീ​ക​രി​ക്കു​ന്ന​ില്ലെ​ന്ന കോ​ള​നി നി​വാ​സി​ക​ളു​ടെ പ​രാ​തി ജി​ല്ലാ ആ​ദി​വാ​സി പു​ര​ന​ധി​വാ​സ മി​ഷ​ൻ യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ക​ള​ക്ട​ർ ഇ​ങ്ങ​നെ നി​ർ​ദ്ദേ​ശി​ച്ച​ത്.
ആ​ദി​വാ​സി പു​ര​ന​ധി​വാ​സ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​ത്ത​തും പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ന് ഭി​ന്ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും പ​ട്ട​യം പ​രി​ശോ​ധി​ച്ച് റ​ദ്ദാ​ക്കു​ന്ന​തി​ന് 28ന​കം പു​തു​ക്കി​യ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. പ​ട്ടി​ക ല​ഭി​ച്ചാ​ൽ മാ​ർ​ച്ച് മൂ​ന്നി​ന് വ​നം വ​കു​പ്പി​നെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം ചേ​ർ​ന്ന് താ​മ​സ​മി​ല്ലാ​ത്ത​വ​രു​ടേ​യും വീ​ടും സ്ഥ​ല​വും പാ​ട്ട​ത്തി​നു​ന​ൽ​കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടേ​യും പ​ട്ട​യം റ​ദ്ദ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്കും.
താ​മ​സി​ക്കു​ന്നി​ട​ത്ത​ല്ലാ​ത്ത റ​വ​ന്യു സ്ഥ​ല​ത്ത് രേ​ഖ​ക​ളി​ല്ലാ​തെ കൃ​ഷി ചെ​യ്ത് വ​രു​ന്ന​വ​ർ​ക്ക് വീ​ടി​നടു​ത്ത് കൃ​ഷി​ഭൂ​മി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന കോ​ള​നി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം സ്ഥി​തി വി​ല​യി​രു​ത്തി പ​രി​ഗ​ണി​ക്കാ​മെ​ന്ന് ക​ളക്ട​ർ അ​റി​യി​ച്ചു. വീ​ടും കൃ​ഷി​യും ര​ണ്ടി​ട​ങ്ങ​ളി​ലാ​കു​ന്ന​ത് വ​ന്യ മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നും ജീ​വ​ന് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​രാ​തി​പ്പെ​ട്ടു. കു​ണ്ട​ള​ക്കു​ടി​യി​ൽ പ​ട്ട​യം അ​നു​വ​ദി​ച്ചി​ട്ടും പ​ട്ട​യം സ്വീ​ക​രി​ക്കാ​തി​രു​ന്ന​വ​ർ​ക്ക് ഭൂ​മി നി​ല​വി​ൽ കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്കാ​ൻ ത​ഹ​സിൽ​ദാ​ർ​ക്ക് നി​ർദേ​ശം ന​ല്കി.
ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജി​ലെ പ​ന്ത​ടി​ക്ക​ളം, 80 ഏ​ക്ക​ർ, സി​ങ്കു​ങ്ക​ണ്ടം 301 , സൂ​ര്യ​നെ​ല്ലി എ​ന്നീ കോ​ള​നി​ക​ളി​ലാ​ണ് ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. ആ​കെ 708 പ​ട്ട​യം വി​ത​ര​ണം ചെ​യ്തു. 551 പേ​ർ​ക്കു ഭൂ​മി ന​ല്കി​യി​ട്ടു​ണ്ട്.
80 ഏ​ക്ക​ർ കോ​ള​നി​യി​ൽ 2.5 ഏ​ക്ക​റും ബാ​ക്കി​യു​ള്ള​തി​ൽ ഒ​രു ഏ​ക്ക​റും വീ​തം 810 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ന​ല്കി​യ​ത്. അ​ടു​ത്ത ജി​ല്ലാ ആ​ദി​വാ​സി പു​ര​ന​ധി​വാ​സ മി​ഷ​ൻ യോ​ഗം മാ​ർ​ച്ച് 19 രാ​വി​ലെ 11 നു ക​ള​ക്ട​റേ​റ്റി​ൽ ചേ​രാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സാ​ബു കെ. ​ഐ​സ​ക്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​കെ. ഷീ​ല, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ്കു​മാ​ർ, അ​ടി​മാ​ലി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ സ​ന്തോ​ഷ്, നി​ർ​മി​തി കേ​ന്ദ്രം ജി​ല്ലാ പ്രൊ​ജ​ക്ട് എ​ൻ​ജി​നി​യ​ർ എ​സ്. ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.