റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ശ​താ​ബ്ദി ആ​ഘോ​ഷ പ​ദ്ധ​തി​ക്കു തു​ട​ക്കം
Tuesday, February 18, 2020 10:45 PM IST
തൊ​ടു​പു​ഴ: ഇ​ഡ്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ൽ ര​ക്ത​ദാ​നം, ശു​ചീ​ക​ര​ണം, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു.
ചെ​യ​ർ​മാ​ൻ ടി.​എ​സ്. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.
താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ മ​നോ​ജ് കോ​ക്കാ​ട്ട്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, എ​സ്. സു​മ​തി​ക്കു​ട്ടി, ജെ​ആ​ർ​സി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് ജേ​ക്ക​ബ്, പി.​എ​സ്. ഫോ​ഗീ​ന്ദ്ര​ൻ, സെ​ബാ​സ്റ്റ്യ​ൻ വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.