സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്വ​ത്തുത​ർ​ക്ക പ​രാ​തി​ക​ൾ ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ന്നു
Tuesday, February 18, 2020 10:46 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്വ​ത്ത് ത​ർ​ക്ക പ​രാ​തി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി വ​നി​താ ക​മ്മീഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ. ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​മ്മീഷ​ൻ ന​ട​ത്തി​യ മെ​ഗാ അ​ദാ​ല​ത്തി​ൽ സം​സാ​രി​ക്കു​കാ​യി​രു​ന്നു അ​വ​ർ.
കു​ടി​യേ​റ്റ ജി​ല്ല​യാ​യ​തി​നാ​ൽ പ​ല​ർ​ക്കും വ​ലി​യ തോ​തി​ൽ ഭൂ​സ്വ​ത്തു​ണ്ട്. മാ​ത്ര​മ​ല്ല മി​ക്ക കു​ടും​ബ​ങ്ങ​ളി​ലും അം​ഗ​സം​ഖ്യ​യും കൂ​ടു​ത​ലാ​ണ്. മ​ക്ക​ളു​ടെ സ്വ​ത്ത് ത​ർ​ക്ക​ത്തി​ൽ ന​ട്ടം തി​രി​യു​ന്ന​ത് മാ​താ​പി​താ​ക്ക​ളാ​ണ്. ഇ​വ​രെ ആ​ര് നോ​ക്കും എ​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​ണ് പ​ല​പ്പോ​ഴും ത​ർ​ക്കം. ക​മ്മീ​ഷ​നു മു​ന്പാ​കെ വ​ന്ന പ​രാ​തി​ക​ളി​ൽ 95 ശ​ത​മാ​ന​വും പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ സ്വ​ത്ത​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. സ്വ​ത്ത് വേ​ണ്ട​ത്ര കി​ട്ടാ​ത്ത മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളെ നോ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല.
ര​ക്ത​ബ​ന്ധ​ങ്ങ​ൾ പോ​ലും മ​റ​ന്നാ​ണ് മി​ക്ക​പ്പോ​ഴും സ​ഹോ​ദ​ര​ങ്ങ​ൾ പെ​രു​മാ​റു​ന്ന​തെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. സ്ഥ​ലം കൈ യേ​റ്റം, മ​റ്റ് ഗാ​ർ​ഹി​ക സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രാ​തി​ക​ളും പ​രി​ഗ​ണ​ന​യ്ക്കു​വ​ന്നു. പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ ഒ​രു പ​രാ​തി​യും ല​ഭി​ച്ചു. ആ​കെ 100 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 32 മാ​റ്റി​വ​ച്ചു. മൂന്നെ​ണ്ണം പോലീ​സി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക്് വി​ട്ടു. 65 എ​ണ്ണം തീ​ർ​പ്പാ​ക്കി​യെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.