സ്കൂ​ളി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം
Wednesday, February 19, 2020 10:42 PM IST
അ​ടി​മാ​ലി: ചി​ല്ലി​ത്തോ​ട് സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം വ​ർ​ധി​ച്ച​താ​യി പ​രാ​തി. ഇ​രു​ന്പു​പാ​ലം, പ​ടി​ക​പ്പ്, പ​ഴ​ന്പ​ള്ളി​ച്ചാ​ൽ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണ് ചി​ല്ലി​ത്തോ​ട് സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ൾ. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി രാ​ത്രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ സ്കൂ​ളി​ൽ ക​ട​ന്ന് അ​തി​ക്ര​മ​ങ്ങ​ൾ കാ​ട്ടു​ക​യാ​ണ്. ക​ഴി​ഞ്ഞ​രാ​ത്രി​യി​ൽ സ്കൂ​ൾ മു​റ്റ​ത്തെ ന​ക്ഷ​ത്ര​വ​ന​ത്തി​നും ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കി​നും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. മ​ര​ങ്ങ​ളും ചെ​ടി​ക​ളും വെ​ട്ടി​ന​ശി​പ്പി​ച്ച​തി​നു പി​ന്നാ​ലെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ ചി​ല്ല​ക​ളും അ​ടി​ച്ചു​ട​ച്ചു. സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ അ​ട​ക്കം നി​ർ​മി​ച്ച് കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷ​മൊ​രു​ക്കി പി​ടി​എ​യും അ​ധ്യാ​പ​ക​രും മു​ന്പോ​ട്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം വി​ദ്യാ​ല​യ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.