ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ "കി​ല ’സ​ന്ദ​ർ​ശ​നം ന​ട​ത്തി
Thursday, February 20, 2020 11:02 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന മേ​ഖ​ല​ക​ൾ കി​ല സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഇ​നി ഒ​രു ദു​ര​ന്ത​മു​ണ്ടാ​യാ​ൽ അ​തി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ എ​ന്തൊ​ക്കെ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​തി​നേ​കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ന​ഗ​ര​സ​ഭ​യി​ലെ നാ​ലു മേ​ഖ​ല​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. കു​ന്ത​ളം​പാ​റ, ത​വ​ള​പ്പാ​റ, ക​ല്ലു​കു​ന്ന്, നി​ർ​മ​ലാ​സി​റ്റി മേ​ഖ​ല​ക​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​സ്ഥ​ല​ങ്ങ​ളും നാ​ലു വീ​ടു​ക​ളും ഒ​ലി​ച്ചു​പോ​യി​രു​ന്നു. കി​ല ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ൽ​ഫോ​ൻ​സ ജോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കു​ശേ​ഷം സം​ഘ​ങ്ങ​ൾ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി പോ​കു​ന്ന​ത​ല്ലാ​തെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ആ​രോ​പി​ച്ചു.
വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കി ഡി​പി​ഒ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്നും കി​ല ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ അ​ൽ​ഫോ​ൻ​സ പ​റ​ഞ്ഞു.