കാ​ട്ടു​തീ​യി​ൽ വീ​ട് ന​ശി​ച്ചു
Friday, February 21, 2020 10:35 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യ കാ​ട്ടു​തീ ഒ​രു വീ​ട് ഭാ​ഗി​ക​മാ​യി ക​വ​ർ​ന്നു. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മു​ത്തേ​ലി​ൽ മ​റി​യ​ക്കു​ട്ടി​യു​ടെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. മ​ക്ക​ളാ​യ കൃ​പ​യും വി​ൻ​സെ​ന്‍റും കൂ​ലി​പ്പ​ണി​ക്കാ​രാ​ണ്. സ​മീ​പ​വാ​സി​ക​ളാ​യ തൊ​ട്ടി​യി​ൽ എ​ൽ​ദോ​സ്, വാ​ണി​യ​ങ്കാ​ട് ഷാ​നു, പു​ത്ത​ൻ​പു​ര കൃ​ഷ്ണ​ൻ​കു​ട്ടി, മേ​ക്കു​ന്നേ​ൽ മാ​ളു എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ നാ​ട്ടു​കാ​രു​ടെ​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി.
അ​ടി​മാ​ലി ടൗ​ണി​നു സ​മീ​പ​മു​ള്ള പാ​റ​ക്കെ​ട്ടി​ൽ ന​ട്ടു​ച്ച​യ്ക്കാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ച്ച​ത്. കു​ര​ങ്ങാ​ട്ടി മേ​ഖ​ല​യി​ൽ​നി​ന്നും പ​ട​ർ​ന്നി​റ​ങ്ങി​യ കാ​ട്ടു​തീ സ​മീ​പ​ത്തു​ള്ള പു​ര​യി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ടൗ​ണ്‍ മു​സ്ലിം പ​ള്ളി​ക്കു പി​ൻ​വ​ശ​ത്തു​ള്ള പാ​റ​ക്കെ​ട്ടി​ൽ​നി​ന്ന് പ​ട​ർ​ന്നി​റ​ങ്ങി​യ തീ ​ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.
അ​ഗ്നി​ശ​മ​ന സേ​ന സ​മ​യോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് വ​ൻ​ദു​ര​ന്ത​മാ​ണു് ഒ​ഴി​വാ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​എ​ൻ. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.