സ​ർ​ക്കാ​രി​ന്‍റെ പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ പ്ര​യോ​ജ​നം ചെ​യ്യു​ന്നി​ല്ലെ​ന്ന്
Friday, February 21, 2020 10:40 PM IST
അ​ടി​മാ​ലി: ലൈ​ഫ് പ​ദ്ധ​തി അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ അ​നു​വ​ദി​ച്ചു​കി​ട്ടി​യാ​ലു​ട​ൻ സ്വ​കാ​ര്യ ക​രാ​റു​കാ​ർ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും നേ​രി​ട്ട് നി​ർ​മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. എ​ന്നാ​ൽ കൃ​ത്യ​മാ​യോ സ​മ​യ​ബ​ന്ധി​ത​മാ​യോ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​റി​ല്ല.
ത​റ​യു​ൾ​പ്പെ​ടെ​യു​ള്ള പ്രാ​രം​ഭ​ഘ​ട്ട ജോ​ലി​ക​ൾ തീ​ർ​ത്താ​ൽ മാ​ത്ര​മേ നി​ർ​മാ​ണ​ത്തു​ക​യു​ടെ ആ​ദ്യ​ഗ​ഡു സ​ർ​ക്കാ​രി​ൽ​നി​ന്നും ഗു​ണ​ഭോ​ക്താ​വി​ന് ല​ഭി​ക്കു​ക​യു​ള്ളൂ. പ്രാ​രം​ഭ​ഘ​ട്ട ജോ​ലി​ക​ൾ​ക്കു​ള്ള പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് കു​ടും​ബ​ങ്ങ​ൾ നി​ർ​മാ​ണം ക​രാ​റു​കാ​രെ ഏ​ൽ​പി​ക്കു​ന്ന​ത്.
അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​ന്ന​പ്പാ​റ​ക്കു​ടി, ത​ല​നി​ര​പ്പ​ൻ​കു​ടി തു​ട​ങ്ങി​യ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല​ട​ക്കം ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ല​വ​സാ​നി​ച്ച നി​ര​വ​ധി ഭ​വ​ന​ങ്ങ​ളു​ണ്ട്. സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ഇ​ടം നേ​ടി​യി​ട്ടും ഒ​രു​പ​റ്റം കു​ടും​ബ​ങ്ങ​ൾ കു​ടി​ലു​ക​ളി​ലും വാ​ട​ക​വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ ക​രാ​റു​കാ​ർ ന​ട​ത്തു​ന്ന ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​ർ ഭ​വ​ന പ​ദ്ധ​തി​ക​ൾ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ക​യു​ള്ളൂ.