പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്തു
Friday, February 21, 2020 10:40 PM IST
പെ​രു​വ​ന്താ​നം: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് പെ​രു​വ​ന്താ​നം ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "പ്ലാ​സ്റ്റി​ക് വി​മു​ക്ത നാ​ളേ​ക്കാ​യി' ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​റി​ഞ്ഞ​പു​ഴ മു​ത​ൽ അ​മ​ല​ഗി​രി വ​രെ​യു​ള്ള കെ​കെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി.​ഇ. വ​ർ​ക്കി പ​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ്ബി​ൻ മു​ള​ക്ക​ൽ, രൂ​പ​ത പ്ര​തി​നി​ധി മ​നു വേ​ഴ​ന്പ​ത്തോ​ട്ടം, ബി​ജി​ൻ മ​ണി​യാ​കു​പാ​റ, നീ​തു പ​ന്ത​പ്ലാ​ക്ക​ൽ, അ​മ​ല വ​ട്ട​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ഹൈ​റേ​ഞ്ച് ഫു​ട്ബോ​ൾ മേ​ള തു​ട​ങ്ങി

അ​ടി​മാ​ലി: ഹൈ​റേ​ഞ്ച് എ​ഫ്സി ഫ്ള​ഡ്‌ലിറ്റ് ഫു​ട്ബോ​ൾ മേ​ള​യ്ക്ക് അ​ടി​മാ​ലി പ​ത്താം​മൈ​ലി​ൽ തു​ട​ക്ക​മാ​യി. 26 വ​രെ ദേ​വി​യാ​ർ കോ​ള​നി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ദി​വ​സ​വും രാ​ത്രി 7.30-ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ട്രോ​ഫി​യും 20001 രൂ​പ​യും ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ​ക്ക് ട്രോ​ഫി​യും 10001 രൂ​പ​യും സ​മ്മാ​നി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ൻ​ഫ​ന്‍റ് തോ​മ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫൈ​ന​ൽ മ​ത്സ​രം എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഗാ​ന​മേ​ള.