ചെ​റു​തോ​ണി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം നി​ല​ച്ചു
Saturday, February 22, 2020 10:35 PM IST
ചെ​റു​തോ​ണി: പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം നി​ർ​മാ​ണ​മാ​രം​ഭി​ച്ച ബ​സ് സ്റ്റാ​ന്‍ഡിന്‍റെ നി​ർ​മാ​ണം നി​ല​ച്ചു. എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി 50 ല​ക്ഷ​വും കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും നി​ർ​മി​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ സ്ഥ​ല​ത്ത് നി​ർ​മാ​ണ​മാ​രം​ഭി​ച്ചെ​ങ്കി​ലും മ​ണ്ണു നീ​ക്കി​യ​പ്പോ​ൾ​ത​ന്നെ ഫ​ണ്ട് തീ​ർ​ന്നു. ഇ​തോ​ടെ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തു​നി​ന്നാ​രം​ഭി​ച്ച് ചെ​റു​തോ​ണി പു​ഴ​യി​ൽ എ​ത്തു​ന്ന കൈ​ത്തോ​ട് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​കൂ​ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണെ​ടു​ത്ത് തോ​ട്ടി​ലേ​ക്കി​ട്ട​തോ​ടെ തോ​ടി​ന്‍റെ പ​കു​തി​യോ​ളം നി​ക​ന്നു. ഇ​തി​നെ​തി​രേ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​തെ മ​ണ്ണി​ട്ട​തി​നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നും ആ​വ​ശ്യ​ത്തി​നു​ള്ള സ്ഥ​ലം തി​ക​യാ​തെ​വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ടാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഈ ​സ്ഥ​ല​ത്തി​നു സ​മീ​പം ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യി​ട്ടി​രു​ന്നു. എ​ന്നാ​ൽ എ​വി​ടെ​യാ​ണ് പ​ണി​യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​നി​യും ഫ​ണ്ട​നു​വ​ദി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ മാ​സ​ങ്ങ​ൾ ക​ഴി​യും. അ​പ്പോ​ഴേ​ക്കും മ​ഴ​ക്കാ​ല​മാ​രം​ഭി​ക്കും. ഈ​വ​ർ​ഷ​വും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കി​ല്ലെ​ന്നു​റ​പ്പാ​യ​താ​യി വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

ചെ​റു​തോ​ണി​യി​ലു​ണ്ടാ​യി​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് 2018-ലെ ​കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഒ​ലി​ച്ചു​പോ​യ​തോ​ടെ ബ​സു​ക​ൾ ടൗ​ണി​ലും ക​ട​ക​ൾ​ക്കു മു​ന്നി​ലു​മാ​ണ് പാ​ർ​ക്കു​ചെ​യ്തി​രി​ക്കു​ന്ന​ത്. ചെ​റു​തോ​ണി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളും കാ​ർ, ജീ​പ്പ്, ലോ​റി​ക​ൾ തു​ട​ങ്ങി അ​ഞ്ഞൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ലും പ​രി​സ​ര​ത്തു​മാ​യി പാ​ർ​ക്കു​ചെ​യ്യു​ന്നു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ല്ലാ​തെ​വ​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ട​ക​ളി​ൽ വ്യാ​പാ​രം കു​റ​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഫ​ണ്ട​നു​വ​ദി​ച്ച​ത്. ഫ​ണ്ട​നു​വ​ദി​ച്ചെ​ങ്കി​ലും നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് ക​ള​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ക്കാ​ൻ താ​മ​സി​ച്ചു. മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നി​ർ​മാ​ണ​മാ​രം​ഭി​ച്ചെ​ങ്കി​ലും മ​ണ്ണ് നി​ര​പ്പാ​ക്കി​യ​ത​ല്ലാ​തെ മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല.

ജി​ല്ലാ ആ​സ്ഥാ​ന ടൗ​ണാ​യ ചെ​റു​തോ​ണി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ല്ലാ​തെ​യും പൊ​തു ശൗ​ച​ാല​യം ഇ​ല്ലാ​തെ​യും ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ബ​സ് സ്റ്റാ​ന്‍റും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.