അവാർഡ് ജേതാവ് ഫാ. ജയിംസ് മഠത്തിക്കണ്ടത്തിലിനെ ഇന്ന് ആദരിക്കും
Saturday, February 22, 2020 10:36 PM IST
തൊ​ടു​പു​ഴ: സിഎംഐ സഭയുടെ ഓ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് അ​വാ​ർ​ഡ് നേ​ടി​യ ഫാ. ​ജ​യിം​സ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​നെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഉ​പാ​സ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ദ​രി​ക്കും. ഉ​പാ​സ​ന​യു​ടെ സാം​സ്കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​റാ​യി ഇ​ദ്ദേഹം 13 വ​ർ​ഷം സേ​വ​നം അ​നു​ഷ്ടി​ച്ചി​രു​ന്നു. മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്ര​വി​ശ്യ​യു​ടെ വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ലും കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​സി​ജ​ൻ പോ​ൾ ഉൗ​ന്നു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​റോ​ബി ക​ണ്ണ​ഞ്ചി​റ സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ എം​പി. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, റ​വ. ഡോ ​ജി​യോ ത​ടി​ക്കാ​ട്ട്, മാ​ത്യു വ​ർ​ഗീ​സ്, ഡോ. ​ജോ​ണ്‍ മു​ഴു​ത്തേ​റ്റ്, ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ത​ല​ച്ചി​റ, ഫാ. ​വി​നീ​ത് വാ​ഴേ​ക്കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.