ഇ​ട​പ്പ​ള്ളി​യി​ലെ പെ​രു​ന്തേ​നീ​ച്ച​ക്കൂ​ട് നാ​ട്ടു​കാ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു
Saturday, February 22, 2020 10:36 PM IST
മു​ട്ടം: ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി മു​ട്ടം ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യ പെ​രു​ന്തേ​നീ​ച്ച​ക്കൂ​ട് നാ​ട്ടു​കാ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തു​ള്ള വ​നി​ത​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള എ​ട്ടോ​ളം ആ​ളു​ക​ൾ​ക്ക് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​ൽ​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തി​രു​ന്നു. പു​ര​യി​ട​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മൂ​ന്ന് സ്ത്രീ​ക​ളെ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച തേ​നീ​ച്ച കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യും ഇ​വ​ർ സ​മീ​പ വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഇ​തു​വ​ഴി സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന പ​ഴ​യ​മ​റ്റം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ തേ​നീ​ച്ച, കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പെ​രു​ന്തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യെ​ങ്കി​ലും ഇ​തി​ന്‍റെ ഉ​റ​വി​ടം എ​വി​ടെ​യാ​ണെ​ന്ന് പ്ര​ദേ​ശ വാ​സി​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​നും വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നും ജ​ന​ങ്ങ​ൾ​ക്ക് ഭ​യ​മാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ളു​ക​ൾ അ​ഗ്നി ശ​മ​ന വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​പ്പോ​ൾ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വ​നം വ​കു​പ്പാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ൾ അ​വ​രും കൈ​മ​ല​ർ​ത്തി. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്ത് വ​ലി​യ മ​ര​ത്തി​ലെ പെ​രു​ന്തേ​നീ​ച്ച​ക്കൂ​ട് ക​ണ്ടെ​ത്തു​ക​യും പി​ന്നീ​ട് തീ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.