വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Saturday, February 22, 2020 10:36 PM IST
തൊ​ടു​പു​ഴ: വ​ർ​ധി​പ്പി​ച്ച വൈ​ദ്യ​തി ചാ​ർ​ജ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ത​ക​ർ​ച്ച മൂ​ലം ക​ർ​ഷ​ക​ർ ന​ട്ടം തി​രി യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

വ​ർ​ധ​ന പി​ൻ​വ​ലി​ച്ചി ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ കൂ​ടെ​യാ​ണെ​ന്നും പാ​ർ​ട്ടി​യെ സ​മൂ​ഹ മാ​ധ്യ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന ശ​ക്തി​ക​ള ചെ​റു​ത്ത് തോ​ൽ​പ്പി​ക്കു​മെ​ന്നും പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ പ​ള്ള​ത്തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ താ​ഴ​ത്തൊ​ട്ടി​യി​ൽ, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, ടോ​മി മൂ​ഴി​ക്കു​ഴി​യി​ൽ, ജോ​യി കു​ഴി​ഞ്ഞാ​ലി​ക്കു​ന്നേ​ൽ, ജോ​ണി പു​ല്ലാ​ട്ടു​കു​ടി, ബാ​ബു വ​ർ​ഗീ​സ്, ക​മ​ലാ​ക്ഷി, രാ​ജു​തെ​റ്റാ​ലി​ൽ, ബേ​ബി പു​ത്ത​ൻ​പു​ര​യി​ൽ, വേ​ണു കൊ​ച്ചു​പു​ര​യി​ൽ, ബി​ജു പ​ച്ചാ​മ​റ്റ​ത്തി​ൽ, ജോ​ണി മാ​ട​വ​ന, പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.