മു​ട്ടം-കാ​ഞ്ഞാ​ർ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം; റ​ബ​ർതോ​ട്ടം ക​ത്തി​ന​ശി​ച്ചു
Saturday, February 22, 2020 10:36 PM IST
കാ​ഞ്ഞാ​ർ: മു​ട്ടം - കാ​ഞ്ഞാ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ടം. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. പ​ല മേ​ഖ​ല​ക​ളി​ലും അ​ഗ്നി ര​ക്ഷാ സേ​ന​യ്ക്ക് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

ശ​ങ്ക​ര​പ്പി​ള്ളി പ​ച്ചി​ലാം​കു​ന്ന് ഭാ​ഗ​ത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ട​ർ​ന്ന് പി​ടി​ച്ച തീ ​ഒ​രു പ്ര​ദേ​ശം ഇ​ല്ലാ​താ​ക്കി. ചു​ര​യ്ക്ക​പു​ര​യി​ട​ത്തി​ൽ മാ​ത്യു​വി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് തീ ​ആ​ദ്യം ക​ണ്ട​ത്.​ പി​ന്നീ​ട് ഇ​ത് പ്ര​ദേ​ശ​മാ​കെ വ്യാ​പി​ച്ചു. പൈ​ത​യ്ക്ക​ൽ രാ​മ​കൃ​ഷ്ണ​ൻ, പൈ​ത​യ്ക്ക​ൽ ശ​ശി എ​ന്നി​വ​രു​ടെ പു​ര​യി​ട​ത്തി​ലേ​ക്ക് തീ ​പ​ട​ർ​ന്നു.​ ശ​ശി​യു​ടെ 30 റ​ബ​ർ​തൈ​ക​ൾ ക​ത്തി​ന​ശി​ച്ചു . രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ടി​ന് സ​മീ​പം വ​രെ തീ ​എ​ത്തി. കി​ഴക്കാം തൂ​ക്കാ​യ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ തീ ​നി​യ​ന്ത്രി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്കും സാ​ധി​ച്ചി​ല്ല. മാ​ട​പ്പ​ശേ​രി​യി​ൽ അ​ജ​യ​ന്‍റെ പു​ര​യി​ട​ത്തി​ലേ​ക്ക് തീ ​പ​ട​ർ​ന്നു.

വെ​ഞ്ചാപു​റ​ത്ത് രാ​ജ​ൻ, പാ​റ പു​ര​യ്ക്ക​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ കൃ​ഷി​ക​ൾ ക​ത്തി​ന​ശി​ച്ചു. കാ​ഞ്ഞാ​ർ കൂ​വ​പ്പ​ള്ളി കു​ന്നും​പു​റ​ത്ത് (പു​ര​യി​ട​ത്തി​ൽ) തോ​മ​സി​ന്‍റെ റ​ബ​ർ തോ​ട്ട​ത്തി​ൽ വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന് ഒ​രേ​ക്ക​ർ റ​ബ​ർ തോ​ട്ടം ക​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ ത​ന്നെ മൂ​ല​മ​റ്റ​ത്തു നി​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്ത് തീ ​പ​ട​ർ​ന്നി​ല്ല.

കാ​ഞ്ഞാ​ർ കൂ​ര​വ​ള​വി​ന് മു​ക​ൾ ഭാ​ഗ​ത്തു​ള്ള റ​ബ​ർ ത​ടി​ക​ൾ വെ​ട്ടി​മാ​റ്റി​യ തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ചു.
ഇ​വി​ടേ​ക്ക് അ​ഗ്നി ര​ക്ഷാ സേ​ന​യ്ക്ക് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കി​ല്ല. വേ​ന​ൽ ക​ന​ത്ത​തോ​ടെ വ്യാ​പ​ക തീ​പി​ടി​ത്ത​മാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. കാ​റ്റു​ള്ള സ​മ​യ​ത്ത് ഉ​ണ്ടാ​കു​ന്ന തീ ​പി​ടി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​വാ​ൻ ദി​വ​സ​ങ്ങ​ളോ​ളം വേ​ണ്ടി​വ​രു​ന്നു.